ഖത്തറിലെ അൽ ജസ്സാസിയ ബീച്ചിന് വടക്കു ഭാഗത്തുള്ള നിരവധി അനധികൃത ക്യാമ്പുകൾ ചെയ്‌ത് മന്ത്രാലയം
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, വന്യജീവി സംരക്ഷണ വകുപ്പ് മുഖേന, അൽ ജസ്സാസിയ ബീച്ചിന് വടക്കു ഭാഗത്തുള്ള നിരവധി അനധികൃത ക്യാമ്പുകൾ നീക്കം ചെയ്‌തു. ഈ ക്യാമ്പുകൾ മതിയായ അനുമതികളില്ലാതെ പ്രവർത്തിക്കുകയും മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകുകയും ചെയ്‌തിരുന്നതാണ്..
നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനങ്ങൾ കണ്ടെത്തുന്നതിന് ക്യാമ്പിംഗ് സീസണിലുടനീളം ക്യാമ്പുകൾ പരിശോധിക്കുമെന്ന് മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സുരക്ഷക്കും ക്യാമ്പിംഗ് നിയമങ്ങൾ പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)