ദുബായ് ലോട്ടറി നറുക്കെടുപ്പിലെ ആദ്യ 10 ലക്ഷം ദിർഹം വിജയിയെ കണ്ടെത്തി; മൂന്നാം നറുക്കെടുപ്പിലും 10 കോടിക്ക് അവകാശിയില്ല
ദുബായ് ലോട്ടറിയുടെ 2025 ലെ ആദ്യ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ 10 ലക്ഷം ദിർഹം സമ്മാനം നേടുന്ന ആദ്യ ഭാഗ്യവാനെ കണ്ടെത്തി. കഴിഞ്ഞ മാസം നിലവിൽ വന്ന ദുബായ് ലോട്ടറിയുടെ മൂന്നാമത്തെ നറുക്കെടുപ്പിലാണ് ആദ്യത്തെ 10 ലക്ഷം ദിർഹം സമ്മാന വിജയിയെ കണ്ടെത്തുന്നത്. ജനുവരി 11 ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ 11,000-ത്തിലധികം പേർക്ക് വിവിധ സമ്മാനങ്ങൾ ലഭിച്ചു. അതേസമയം 10 കോടി ദിർഹമിന്റെ ജാക്ക്‌പോട്ട് സമ്മാനം ഇത്തവണയും ആർക്കും ലഭിച്ചില്ല.ഇന്നലെ നടന്ന മൂന്നാമത്തെ നറുക്കെടുപ്പിലെ വിജയ സംഖ്യകൾ ദിവസം വിഭാഗത്തിൽ 2, 15, 31, 6, 27, 11, എന്നിവയും മാസം വിഭാഗത്തിൽ 3 എന്ന സംഖ്യയുമായിരുന്നു. ഇതിൽ എല്ലാ സംഖ്യകളും ഒത്തുവന്നവർക്കാണ് 10 കോടി ദിർഹമിന്റെ ജാക്ക്‌പോട്ട് സമ്മാനം അടിക്കുക. ഇവയിൽ ‘ദിവസങ്ങൾ’ വിഭാഗത്തിലെ സംഖ്യകൾ ഒത്തുവന്നയാൾക്ക് 10 ലക്ഷം ദിർഹമിന്റെ സമ്മാനവും ലഭിക്കും. ഈ രീതിയിൽ ആദ്യത്തെ ആറു സംഖ്യകൾ ഇത്തവണ ആദ്യമായി ഒത്തുവന്നു. എന്നാൽ വിജയിയുടെ പേരുവിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.ഇതിനു പുറമെ, മൂന്നാമത്തെ നറുക്കെടുപ്പിൽ 12 പേർക്ക് ഒരു ലക്ഷം ദിർഹമിന്റെ സമ്മാനങ്ങളും ലഭിച്ചു. ഇവയിൽ ഏഴ് നമ്പറുകൾ ലക്കി ചാൻസ് ഐഡികളാണ്. ഓരോ നറുക്കെടുപ്പിലും ഒരു ലക്ഷത്തിന്റെ ഉറപ്പായ സമ്മാനങ്ങളും ലഭിക്കുന്ന നമ്പറുകളാണിവ. ഡിഐ 8595461, സിവി 7282413, സിഎസ് 6909586, എഎക്‌സ് 2256744, സിടി 7002406, എഎൽ 1038819, എഐ 0770548 എന്നിവയാണ് വിജയിച്ച ലക്കി ചാൻസ് ഐഡികൾ. ഇവയ്ക്കു പുറമെ മറ്റ് അഞ്ചു പേർക്ക് കൂടി ഒരു ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചു. വിജയ സമ്പറുകളിൽ ദിവസം വിഭാഗത്തിൽ അഞ്ച് നമ്പറുകൾ പൊരുത്തപ്പെട്ട അഞ്ചു പേർക്കാണ് ഒരു ലക്ഷം ദിർഹം വീതം ലഭിച്ചത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, ഗ്രാൻഡ് ജാക്ക്പോട്ട്ായ 10 കോടി ദിർഹം നേടാനുള്ള സാധ്യത ഏകദേശം 8.8 ദശലക്ഷത്തിൽ ഒന്ന് ആണ്. കഴിഞ്ഞ മൂന്ന് നറുക്കെടുപ്പുകളിലും ദിവസ വിഭാഗത്തിലെ ആറ് നമ്പറുകളും മാസ വിഭഗത്തിലെ ഒരു നമ്പറും ആരുടെയും പൊരുത്തപ്പെടാതിരുന്നതിനാൽ ഇതുവരെ ഈ സമ്മാനം ആർക്കും ലഭിച്ചിട്ടില്ല. 10 ലക്ഷം ദിർഹം, ഒരു ലക്ഷം ദിർഹം വിജയികളെ കൂടാതെ 85 പേർക്ക് 1,000 ദിർഹത്തിന്റെ നാലാം സമ്മാനവും 11,000 ൽ അധികം പേർ 100 ദിർഹമിന്റെ സമ്മാനങ്ങളും ലഭിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)