Posted By user Posted On

കുടുംബസമേതം അവധി ദിനം ചെലവഴിക്കാൻ ഖത്തറിൽ പുതിയഒരിടം; മരുഭൂ അനുഭവങ്ങളുമായി റാസ് അബ്രൂക്ക്, നിരവധി സൗജന്യങ്ങളും

ദോഹ: പ്രകൃതിയും സംസ്‌കാരവും വിനോദവും ഒരുമിച്ച് ഒരിടത്ത് സമ്മേളിക്കുന്ന പുതിയ വിനോദ കേന്ദ്രമായ റാസ് അബ്രൂക്ക സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നു. ഡിസംബറിലാണ് സന്ദര്‍ശകര്‍ക്കായി ഈ വിനോദ കേന്ദ്രം തുറന്നത്.
യുനെസ്‌കോ അംഗീകാരം ലഭിച്ച അൽ – റീം ബയോസ്ഫിയർ റിസർവിനു സമീപം പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന വിനോദ കേന്ദ്രമാണ് റാസ് അബ്രൂക്ക്. വിസിറ്റ് ഖത്തർ ആരംഭിച്ച ഈ പുതിയ വിനോദ കേന്ദ്രം 2025 ജനുവരി 18 വരെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും സന്ദർശകർക്ക് പകർന്നു നൽകും. രാത്രി 8:30 വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക.
കുട്ടികൾക്ക് 10 റിയാലും മുതിർന്നവർക്ക് 50 റിയാലുമാണ് ഇവിടേക്കുള്ള പ്രവേശന ഫീസ്. ഇതു നൽകി റാസ് അബ്രൂക്കിൽ പ്രവേശിക്കുന്നവർക്ക് നിരവധി സൗജന്യങ്ങൾ വാഗ്ദാനം അധികൃതർ നൽകുന്നുണ്ട്. എന്നാൽ പ്രത്യകേ ഫീസ് നൽകി ആസ്വദിക്കേണ്ട നിരവധി സൗകര്യങ്ങളും കേന്ദ്രങ്ങളും ഇതിനകത്ത് വേറെയുമുണ്ട്.
കുടുംബസമേതം അവധി ദിനം ചെലവഴിക്കാൻ ഖത്തറിൽ പുതിയ ഒരിടം; മരുഭൂ അനുഭവങ്ങളുമായി റാസ് അബ്രൂക്ക്
പ്രവേശന ഫീസ് നൽകി അകത്തു കടക്കുന്നവർക്ക് ഫിലിം സിറ്റിയിലേക്കും ഡെസേർട്ട് എസ്‌കേപ്പിലേക്കും പ്രവേശനവും ലഭിക്കും. ഇവിടെ തത്സമയ വിനോദം പരിപാടികൾ, കലാ പ്രദർശനങ്ങൾ, കുട്ടികളുടെ കളികൾ, പ്രാദേശിക വിപണികൾ, വിശ്രമമുറികൾ, ഇൻഫർമേഷൻ പോയിന്റുകൾ തുടങ്ങിയ അവശ്യ സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഒട്ടക സവാരി, കുതിര സവാരി, ബലൂൺ സവാരി, രുചികരമായ ഡൈനിംഗ് അനുഭവങ്ങൾ, റിസോർട്ട് പ്രവർത്തനങ്ങൾ എന്നിവയിലേക്ക് പ്രവേശനം ലഭിക്കണമെങ്കിൽ ഓരോന്നിനും വ്യത്യസ്തമായ ഫീസുകൾ നൽകണം. ഇവ പൊതു പ്രവേശന ടിക്കറ്റിൽ ഉൾപ്പെടുകയില്ലെന്ന് അധികൃതർ അറിയിച്ചു. ആകർഷകമായ വിവിധ അനുഭവങ്ങളുടെ കേന്ദ്രമാണ് റാസ് അബ്രൂക്കിലെ ഫിലിം സിറ്റി. ഇവിടെ ഗെർല ഇറ്റാലിയൻ കോഫി & ചോക്കലേറ്റ് ഷോപ്പിൽ രുചികരമായ ട്രീറ്റുകൾ ആസ്വദിക്കാം. ബ്ലൂ റിബൺ ഗാലറി ശേഖരം പര്യവേക്ഷണം ചെയ്യാനും റാസ് അബ്രൂക്ക് നേച്ചർ റൈഡ് നടത്താനും കുതിര സവാരിയിലും ഒട്ടക സവാരിയിലും ആനന്ദം കണ്ടെത്താനും ഇവിടെ അവസരമുണ്ട്. കിഡ്സ് ഗെയിമുകൾ, അൽ ഹോഷിന്റെ ഖത്തരി മജ്‌ലിസ് തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ദ റാസ് അബ്രൂക്ക് തിയറ്റർ കമ്പനിയുടെ പെർഫോമൻസുകളാണ് മറ്റൊരു സവിശേഷത.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version