വിർച്വൽ ടൂറിസത്തിൽ പുതിയ അപ്‌ഡേറ്റുകളുമായി ഖത്തർ അഡ്വഞ്ചർ
ഖത്തർ നടത്തുന്ന വിർച്വൽ ടൂറിസം പരിപാടിയായ ഖത്തർ അഡ്വഞ്ചർ 2025-ലേക്ക് ആവേശകരമായ അപ്‌ഡേറ്റുകൾ നൽകുന്നു. റോബ്‌ലോക്‌സ് കളിക്കാർക്ക് ആസ്വദിക്കാൻ പുതിയ വാട്ടർ തീം അട്ട്രാക്ഷൻസും മിനി ഗെയിമുകളും ഇതിനായി കൊണ്ടുവരുന്നുണ്ട്. ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുകളിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാട്ടർസ്ലൈഡ് ഫീച്ചർ ചെയ്യുന്ന മെറിയൽ വാട്ടർ പാർക്ക്, വെർച്വൽ കോസ്റ്റിൽ സ്ഥിതി ചെയ്യുന്ന വാട്ടർ ജെറ്റ്പാക്ക് ഒബ്സ്റ്റാക്കിൾ കോഴ്‌സ് (ഒബി) എന്നിവ ഉൾപ്പെടുന്നു.സമീപകാല അപ്‌ഡേറ്റുകൾക്കൊപ്പം, ഖത്തർ അഡ്വഞ്ചർ ഇപ്പോൾ ആകെ എട്ട് മിനി ഗെയിമുകൾ വാഗ്ദാനം ചെയ്യുന്നു. വാട്ടർ ജെറ്റ്‌പാക്ക് ഒബി, വാട്ടർ സ്ലൈഡ് പഞ്ച് കാർഡ് ചലഞ്ച് എന്നീ രണ്ട് പുതിയ ഗെയിമുകൾ നിലവിലുള്ള ലൈനപ്പിൽ ചേരുന്നു: ഈ പ്രവർത്തനങ്ങളിലൂടെ, ഖത്തറിൻ്റെ സാംസ്‌കാരിക പൈതൃകം പങ്കുവയ്ക്കാനും ഖത്തറും ലോകവും തമ്മിലുള്ള ബന്ധം സ്ഥാപിക്കാനും ക്യു ലൈഫ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തുടരുന്നു.
ഖത്തർ അഡ്വെഞ്ചർ അനുഭവിക്കാൻ, https://www.roblox.com സന്ദർശിക്കുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)