ബ്രേക്ക് തകരാർ; യാത്രക്കാരുമായി മണിക്കൂറുകളോളം റൺവേയിൽ കിടന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ്
അബുദാബി ∙ സാങ്കേതിക തകരാർ മൂലം സർവീസ് മുടങ്ങിയ അബുദാബി – കോഴിക്കോട് എയർ ഇന്ത്യാ എക്സ്‌പ്രസ് ഇന്നു പുലർച്ചെ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ പുലർച്ചെ കരിപ്പൂരിലേക്കു പോകേണ്ടിയിരുന്ന വിമാനമാണ് ബ്രേക്ക് തകരാർ മൂലം മണിക്കൂറുകളോളം യാത്രക്കാരുമായി റൺവേയിൽ കിടന്നത്. തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. സർവീസ് സമയം മാറ്റിയതോടെ ഇതേ വിമാനത്തിൽ മറ്റു സെക്ടറുകളിലേക്കു യാത്ര ചെയ്യേണ്ടിയിരുന്നവരുടെ യാത്രയും മുടങ്ങി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)