Posted By user Posted On

കുരുമുളക് കഴിച്ചാല്‍ തടി കുറയുമോ? അറിയാം

തടി കുറയ്ക്കാന്‍ പല വഴികളും തേടുന്നവരാണ് എല്ലാവരും. ഇതിനായി വീട്ടുവൈദ്യങ്ങളും ധാരാളമുണ്ട്. കുരുമുളകിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. ശരീരത്തില്‍ കൂടുതല്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ് കുരുമുളക്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ചൂടുല്‍പാദിപ്പിച്ചു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇത് കൊഴുപ്പു കത്തിച്ചു കളയും. ദഹനപ്രക്രിയ ശക്തിപ്പെടുത്തിയും തടി കുറയ്ക്കാന്‍ കുരുമുളകിന് കഴിയും. ഇതുവഴി തടിയും വയറുമെല്ലാം കുറയും. കുരുമുളകിലെ കാര്‍മിനേറ്റീവ് ഘടകങ്ങള്‍ വായുക്ഷോഭത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ഇതോടൊപ്പം വയറ് വേദന ശമിപ്പിക്കാനും ഇതിനാവും.

കുരുമുളക് കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. ഇതിന്റെ തെര്‍മോജനിക് ഗുണങ്ങളാണ് ഇതിനായി സഹായിക്കുന്നത്. ഇതുപോലെ പെപ്പറിന്‍ എന്ന ഘടകവും. ഇത് ഫാറ്റ്് മെറ്റബോളിസം ശക്തിപ്പെടുത്തുന്നു. ദഹനം മികച്ചതാക്കുന്നു. ദഹനരസങ്ങള്‍ ഉല്‍പാദിപ്പിയ്ക്കാനും ഇതേറെ ഗുണകരമാണ്. ഇതിലൂടെയാണ് ദഹനം മെച്ചപ്പെടുത്തുന്നത്. പുതിയ ഫാറ്റ് സെല്ലുകളുടെ രൂപീകരണത്തിലും ഇത് ഗുണം നല്‍കുന്നു.

എന്നാല്‍ തടി കുറയ്ക്കാന്‍ കുരുമുളക് മാത്രം കഴിയ്ക്കുന്നത് അത്ര ആരോഗ്യകരമല്ലെന്ന് പറയേണ്ടി വരും. ഇത് തടി കുറയ്ക്കാന്‍ സപ്പോര്‍ട്ട് എന്ന രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. കൂടുതല്‍ കഴിയ്ക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. അസ്വസ്ഥതയുണ്ടാക്കും. ക്രമമായ, ആരോഗ്യകരമായ രീതിയില്‍ വണ്ണം കുറയ്ക്കുന്നതിന് കലോറി കുറഞ്ഞ, ബാലന്‍സുള്ള ഡയറ്റും വ്യായാമവും പ്രധാനമാണ്. ഇത്തരം കാര്യങ്ങള്‍ക്കൊപ്പം കുരുമുളക് കഴിച്ചാല്‍ മാത്രമേ ഗുണം ലഭിയ്ക്കൂവെന്നതാണ് സത്യം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version