കുറ്റകൃത്യങ്ങൾ കുറവ്, സാമ്പത്തിക വികസനത്തിൽ മുൻപിൽ; പ്രവാസികൾക്ക് ജീവിക്കാൻ ഖത്തർ സുരക്ഷിതം
ദോഹ ∙ പ്രവാസികൾക്ക് ജീവിക്കാൻ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച സുരക്ഷിത രാജ്യമെന്ന മുൻനിര സ്ഥാനം ഖത്തറിന്. ആഗോള തലത്തിൽ എട്ടാമതും. കുറ്റകൃത്യ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങൾക്കിടയിൽ രണ്ടാം സ്ഥാനവും ഖത്തറിന് ആണ്–16.0 ആണ് സ്കോർ. അടുത്തിടെ എക്സ്പാട്രിയേറ്റ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് മിഡിൽ ഈസ്റ്റിലെ സുരക്ഷിത രാജ്യങ്ങളുടെ മുൻനിരയിൽ ഖത്തർ ഇടം നേടിയത്. 128 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ആഗോള സമാധാന സൂചിക വിലയിരുത്തിയാണ് രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിരത, കലാപ സാധ്യത, കുറ്റകൃത്യ നിരക്ക്, പ്രകൃതി ദുരന്ത സാധ്യത എന്നീ ഘടകങ്ങൾ പരിശോധിച്ചത്. പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയവയിൽ യൂറോപ്പിന് പുറത്തുള്ള ഏക രാജ്യം ഖത്തർ ആണ്. 13–ാം സ്ഥാനത്ത് ബഹ്റൈൻ, 15–ാം സ്ഥാനത്ത് കുവൈത്ത്, 24–ാമത് ഒമാന്, 30–ാമത് യുഎഇ, 54–ാമത് സൗദി എന്നിങ്ങനെയാണ് ജിസിസി റാങ്കിങ്ങ്.
രാജ്യത്തിന്റെ കർശന നിയമങ്ങളും വ്യവസ്ഥകൾ നടപ്പാക്കുന്നതിലെ കാർക്കശ്യവുമാണ് കുറ്റകൃത്യങ്ങൾ,മോഷണം എന്നിവ കുറയാൻ ഖത്തറിന് സഹായകമാകുന്നത്. രാഷ്ട്രീയ സ്ഥിരതയും രാജ്യത്തിന്റെ സുരക്ഷിതത്വം ഉയരുന്നതിന്റെ ഘടകങ്ങളിലൊന്നാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)