Posted By user Posted On

ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യക്ക് പ്രധാനമന്ത്രി റാങ്ക് നൽകി​ ഖത്തർ അമീറിന്റെ ഉത്തരവ്

​ദോഹ: മുൻ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായിരുന്ന ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യക്ക് പ്രധാനമന്ത്രി റാങ്ക് നൽകികൊണ്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്. അമിരി ഓർഡർ നമ്പർ ഏഴ് പ്രകാരമുള്ള ഉത്തരവ് ​ബുധനാഴ്ച ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പ്രാബല്ല്യത്തിൽ വന്നു. അമീറിന്റെ ആദരവ് എന്ന നിലയിലാണ് ഹോണററിറയായി പ്രധാനമന്ത്രി പദവി സമ്മാനിച്ചത്.

മുൻ ഉപപ്രധാനമന്ത്രിയായിരുന്നു ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയെ കഴിഞ്ഞ നവംബറിൽ നടന്ന പുനസംഘടനയിലാണ് മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയത്.

ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനിയെ പുതിയ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായി നിയമിച്ചിരുന്നു.

വിദേശകാര്യമന്ത്രിയും പ്രതിരോധസഹമന്ത്രിയും ഉപപ്രധാനമന്ത്രിയുമായി ദീർഘകാലം മന്ത്രിസഭയുടെ ഭാഗമായിരുന്ന ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യക്ക് ആദരവ് എന്ന നിലയിലാണ് ഇപ്പോൾ പ്രധാനമന്ത്രി റാങ്ക് സമ്മാനിച്ചത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version