ഖത്തർ ദേശീയ കായികദിനം: മാർഗനിർദേശങ്ങൾ പുറത്തിറക്കി
ദോഹ ∙ ഖത്തർ ദേശീയ കായികദിനത്തിൽ പങ്കെടുക്കുന്നവർ തങ്ങളുടെ പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ എൻഎസ്ഡിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്ന് നാഷനൽ സ്പോർട്സ് ഡേ കമ്മിറ്റി അറിയിച്ചു. www.msy.gov.qa എന്ന വെബ്സൈറ്റിലാണ് റജിസ്റ്റർ ചെയ്യേണ്ടത്. ഫെബ്രുവരി 11നാണ് ഈ വർഷത്തെ ദേശീയ കായികദിനം. ശാരീരിക ക്ഷമതയിൽ അധിഷ്ഠിതമായ കായിക പരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു സ്ഥലങ്ങൾ, പാർക്കുകൾ, സ്റ്റേഡിയങ്ങൾ, മൈതാനങ്ങൾ എന്നിവ പരിപാടികൾക്കായി ഉപയോഗപ്പെടുത്താം. മത്സരങ്ങളുടെ സമ്മർദ്ദമോ മാനസിക പിരിമുറുക്കമോ ഇല്ലാതെ മത്സരങ്ങൾ സംഘടിപ്പിക്കണം. പരിപാടികളുടെ ഭാഗമായി ഫാസ്റ്റ് ഫുഡ് ഒഴിവാക്കണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)