ഇന്ത്യയിലും HMPV ബാധ; സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലില്‍ സംശയിക്കേണ്ട സാഹചര്യമില്ല- കര്‍ണാടക
ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ ലാബില്‍ സാമ്പിള്‍ പരിശോധിച്ചിട്ടില്ലെന്നും എന്നാല്‍ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലില്‍ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കര്‍ണാടക ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കോവിഡിന് സമാനമായി ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണ് എച്ച്.എം.പി.വി. എന്നാണ് ഔദ്യോഗിക ഭാഷ്യം.പ്രായമായവരിലും കുട്ടികളിലും പ്രതിരോധശക്തി കുറഞ്ഞവരിലുമാണ് വൈറസ് ബാധ കടുത്തതാവുക. കോവിഡ് പോലെ ഇതിനും പ്രത്യേകവാക്‌സിനോ ചികിത്സാരീതിയോ ഇല്ല. ന്യൂമോവിരിഡേ ഗണത്തില്‍ പെട്ട എച്ച്.എം.പി.വി. ആദ്യമായി സ്ഥിരീകരിച്ചത് 2001ലാണ്. നെതര്‍ലാന്‍ഡ്സ്, ബ്രിട്ടന്‍, ഫിന്‍ലാന്‍ഡ്, ഓസ്ട്രേലിയ, കാനഡ, യുഎസ്, ചൈന എന്നിവിടങ്ങളില്‍ 2023-ല്‍ HMPV കണ്ടെത്തിയിരുന്നു.യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രകാരം, സാധാരണയായി എച്ച്എംപിവിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ചുമ, പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ്. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ കാലയളവ്. മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക, പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നിവയെല്ലാം രോഗത്തെ തടയാന്‍ സഹായിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)