ഖത്തറിൽ ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യത
ദോഹ ∙ ഖത്തറിൽ ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യും. നേരിയ മഴ ചിലയിടങ്ങളിൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച തുടങ്ങുന്ന മഴ വാരാന്ത്യം വരെ തുടരും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വകുപ്പിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ കാലാവസ്ഥാ അപ്ഡേറ്റുകൾ നോക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)