Posted By user Posted On

അവിവാഹിതരായ കപ്പിൾസിന് ഇനി റൂമില്ല; ചെക്ക്- ഇന്‍ പോളിസിയില്‍ പുതിയ മാറ്റവുമായി ഓയോ

പ്രണയിതാക്കളുടെ പ്രിയപ്പെട്ടയിടമായ ‘ഓയോ’യിൽ അവിവാഹിതരായ കപ്പിൾസിന് ഇനി റൂം കിട്ടില്ല. ഹോട്ടലുകള്‍ക്കായി പുതിയ ചെക്ക്-ഇന്‍ പോളിസി ട്രാവല്‍ ബുക്കിങ് കമ്പനിയായ ഓയോ അവതരിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മീറ്ററ്റിലാണ് ആദ്യഘട്ടത്തില്‍ ഈ ചെക്ക്-ഇന്‍ റൂള്‍ മാറ്റം നടപ്പാക്കിയിരിക്കുന്നത്. റൂം ബുക്ക് ചെയ്യുന്നവര്‍ വൈവാഹിക ബന്ധം തെളിയിക്കുന്ന രേഖ ചെക്ക്-ഇന്‍ സമയത്ത് സമര്‍പ്പിക്കണമെന്ന് ഓയോയുടെ പുതുക്കിയ നിയമാവലിയില്‍ പറയുന്നു. ഓണ്‍ലൈനില്‍ നടത്തിയ ബുക്കിങുകള്‍ക്കും ഇത് നിര്‍ബന്ധമാണ്. അധികം വൈകാതെ തന്നെ ഇത് മറ്റ് നഗരങ്ങളിലേക്കും കമ്പനി ഉടന്‍ വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. മീറ്ററിലെ ഉപഭോക്താക്കളുടെ പ്രതികരണം ലഭിച്ച ശേഷം മറ്റിടങ്ങളിലേക്കും സമാന ചെക്ക്-ഇന്‍ റൂള്‍ കൊണ്ടുവരുന്ന കാര്യം ഓയോ തീരുമാനിച്ചേക്കും. പ്രാദേശിക സാമൂഹിക സാഹചര്യം അനുസരിച്ച് ഹോട്ടലുകള്‍ക്ക് കപ്പിള്‍ ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം ഉണ്ടായിരിക്കുമെന്നും പുതുക്കിയ നയത്തില്‍ പറയുന്നുണ്ട്. വിവാഹം കഴിക്കാത്ത കപ്പിള്‍സ് ഓയോയില്‍ റൂം എടുക്കുന്നത് ചോദ്യം ചെയ്‌ത് പല നഗരങ്ങളിലും സാമൂഹ്യസംഘടനകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓയോ നിയമാവലി പൊളിച്ചെഴുതിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുമ്പോള്‍ തന്നെ വിപണിയിലെ നിയമപാലകരുടെയും ജനകീയ കൂട്ടായ്മകളെയും കേള്‍ക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ട്. ഈ നയമാറ്റവും അതിന്‍റെ അനന്തര ഫലങ്ങളും തങ്ങള്‍ വിശകലനം ചെയ്യുമെന്നും ഓയോ നോര്‍ത്ത് ഇന്ത്യ റീജ്യന്‍ ഹെഡ് പവസ് ശര്‍മ പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version