Posted By user Posted On

അറിയാമോ? നിങ്ങള്‍ കയ്യില്‍ പിടിയ്ക്കുന്ന ഈ ബില്‍ ഗുരുതരരോഗം വരുത്താം

സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ലുകള്‍ ലഭിയ്ക്കാറുണ്ട്. സാധനങ്ങള്‍ വാങ്ങുമ്പോളും അല്ലാതെയുമെല്ലാം പല തരം റെസീപ്റ്റുകളും ബില്ലുകളും ലഭിയ്ക്കുന്നു. ഇവയെല്ലാം കമ്പ്യൂട്ടറുകളിലൂടെയാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്. ഇവയെല്ലാം നാം പോക്കറ്റിലിടും, ഇതല്ലെങ്കില്‍ വാങ്ങുന്ന സാധനങ്ങള്‍ക്കിടയില്‍ തന്നെ ഇടും. പച്ചക്കറികളോ പഴങ്ങളോ വാങ്ങിയാല്‍ ഇത്തരം ബില്ലുകള്‍ ലഭിച്ചാല്‍ നാം ഇത് ചിലപ്പോള്‍ പച്ചക്കറികള്‍ വച്ചിരിയ്ക്കുന്ന സഞ്ചികളില്‍ ഇടുന്നു. ഇത് പൊതുവേ നിരുപദ്രവകരമായ ഒന്നാണെന്നാണ് നാം കരുതുന്നത്.​ആരോഗ്യത്തിന്​എന്നാല്‍ ഇവ ആരോഗ്യത്തിന് തീരെ നല്ലതല്ല. ഇത് പലര്‍ക്കും അറിയില്ല. ഇവയില്‍ ബിസ്ഫിനോള്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. 93 ശതമാനം പേപ്പര്‍ റെസീറ്റുകളും ടോക്‌സിക് സ്വഭാവമുള്ള തെര്‍മല്‍ പേപ്പറുകള്‍ ആണെന്നാണ് ചിക്കാഗോ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു ആര്‍ട്ടിക്കിളില്‍ പറയുന്നത്. ബിസ്ഫിനോള്‍ എ അല്ലെങ്കില്‍ ബിസ്ഫിനോള്‍ എസ് എന്നിവയാണ് ഇവ. പേപ്പര്‍ തൊ്ട്ടാല്‍ തന്നെ നമ്മുടെ ശരീരത്തിന് ഇവ ആഗിരണം ചെയ്യാന്‍ സാധിയ്ക്കും. ഇതാണ് അപകടമാകുന്നതും. ഈ പേപ്പറുകള്‍ മഷിയില്ലാതെ തന്നെയാണ് പ്രിന്റിംഗ് സാധിയ്ക്കുന്നവയാണ്. ഇത്തരം പേപ്പറുകളില്‍ അടങ്ങുന്ന ഡൈകളും കെമിക്കലുകളുമാണ് ഇതിനായി സഹായിക്കുന്നത്. ഇവ മെഷീനിലെ ചൂടില്‍ പ്രിന്റ് പോലെ തെളിഞ്ഞ് വരികയാണ് ചെയ്യുന്നത്. ഇത്തരം പേപ്പറുകള്‍ തൊട്ടാന്‍ തന്നെ നമുക്ക് തിരിച്ചറിയാം. ഇവയുടെ പ്രതലം മെഴുകി പുരട്ടിയത് പോലെ മിനുസമുള്ളതായിരിയ്ക്കും. നാം ഇവയില്‍ നഖം കൊണ്ടോ മറ്റോ ചുരണ്ടിയാല്‍ നിറം മാറുകയും ചെയ്യും.​പ്രത്യുല്‍പാദനപരമായ പല പ്രശ്‌നങ്ങള്‍ക്കും ​ഇവ നാം കയ്യില്‍ എടുക്കുമ്പോള്‍ തന്നെ ഇതിലെ ഈ രാസവസ്തു ചര്‍മത്തിലൂടെ തന്നെ ശരീരത്തിന് ഉള്ളില്‍ എത്തുന്നുണ്ട്. ഇവ രക്തത്തില്‍ കലരുന്നു. ഇവ ഏറെ ദോഷകരമായ ഒന്നാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ക്യാന്‍സറുകളും വരുത്താന്‍ ഇവ കാരണമാകുന്നു. ഇവ കൈ കൊണ്ട് തൊട്ടാല്‍ തന്നെ പെട്ടെന്ന് തന്നെ കൈ കഴുകണം. ഇവ പാന്‍ക്രിയാസിന് കേടാണ്. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍, പ്രമേഹം, ഒവേറിയന്‍ ക്യാന്‍സര്‍, തൈറോയ്ഡ് ക്യാന്‍സര്‍ എന്നിവയ്ക്കും ഈ രാസവസ്തു പ്രധാന കാരണമാകുന്നു. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നതിനാല്‍ ഇത് പ്രത്യുല്‍പാദനപരമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ്.​ഇവ തൊട്ടാല്‍ ​ഇവ തൊട്ടാല്‍ ഉടന്‍ നാം കൈ കഴുകുക. ഇവ പോക്കറ്റിലോ പച്ചക്കറികള്‍ക്കിടയിലോ വയ്ക്കരുത്. നാം ഇവയെടുത്ത് കൈ കഴുകാതെ എന്തെങ്കിലും കഴുകിയാല്‍ ഇവ ഉള്ളിലെത്തും. ഇവ ടുത്താല്‍ സോപ്പുപയോഗിച്ച് നല്ലതുപോലെ കൈ കഴുകണം. അത്യാവശ്യമില്ലെങ്കില്‍ ഇത്തരം ബില്ലുകള്‍ വാങ്ങാതിരിയ്ക്കുക. ഇവ പരിസ്ഥിതിയ്ക്ക് ദോഷകരവുമാണ്. ഇവ റീസൈക്കിള്‍ ചെയ്യുമ്പോള്‍ ഇവയിലെ കെമിക്കലുകള്‍ മറ്റ് സുരക്ഷിതമായ റീസൈക്കിള്‍ ചെയ്യപ്പെടുന്ന വസ്തുക്കളില്‍ കൂടി പിടിയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനാല്‍ ലോകത്ത് പലയിടത്തും ഇത്തരം റെസീപ്റ്റുകള്‍ മാത്രമായ റീസൈക്കിള്‍ ചെയ്യുന്ന സൗകര്യങ്ങളും അത് ഏറ്റെടുത്ത് ചെയ്യുന്ന കമ്പനികളും ഉണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version