Posted By user Posted On

അയ്യോ, ഞെട്ടിക്കുന്ന തട്ടിപ്പ്, നിങ്ങളറിഞ്ഞോ? യുപിഐ പിന്‍അടിച്ചാല്‍ പണം പോകും; അറിയാം ജംപ്‌ഡ് ഡെപോസിറ്റ്?

യുപിഐയിലൂടെ ഇടപാടുകള്‍ നടത്തുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടി വരും. കാരണം ചെറിയൊരു വീഴ്ച പോലും അക്കൗണ്ട് മുഴുവന്‍ തട്ടിപ്പുകാര്‍ കാലിയാക്കുന്നതിലേക്ക് നയിക്കും. ‘ജംപ്‌ഡ് ഡെപ്പോസിറ്റ്’ എന്ന പേരിലാണ് പുതിയ തട്ടിപ്പ് അരങ്ങേറുന്നത്

എന്താണ് ജംപ്‌ഡ് ഡെപ്പോസിറ്റ്?

അക്കൗണ്ടില്‍ ഒരു തുക വന്നു എന്നുള്ള സന്ദേശം ആണ് ആദ്യം വരിക. ആയിരം രൂപ മുതല്‍ 5000 രൂപ വരെയുള്ള തുക എത്തി എന്നുള്ള മെസ്സേജ് ആയിരിക്കും കാണുക. അപ്രതീക്ഷിതമായി ഒരു തുക വരുമ്പോള്‍ സ്വാഭാവികമായും അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിനായി യുപിഐ അക്കൗണ്ടിന്‍റെ പിന്‍ എന്‍റര്‍ ചെയ്ത് യുപിഐ ആപ്പില്‍ പ്രവേശിക്കും. അതേസമയം തന്നെ അക്കൗണ്ട് മുഴുവന്‍ കാലിയാക്കുന്നതിന് തട്ടിപ്പുകാര്‍ക്ക് സാധിക്കും. കാരണം പിന്‍ നമ്പര്‍ അടിക്കുന്നതിലൂടെ തട്ടിപ്പുകാര്‍ക്ക് പണം പിന്‍വലിക്കുന്നതിനുള്ള അപേക്ഷയ്ക്കുള്ള അനുമതി ആയിരിക്കും അകൗണ്ട് ഉടമ നല്‍കുന്നത്. ഇതോടെ അക്കൗണ്ടിലെ മുഴുവന്‍ പണവും തട്ടിപ്പുകാര്‍ കൈക്കലാക്കും.

ജംപ്‌ഡ് ഡെപ്പോസിറ്റ് തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ രക്ഷനേടാം?

അപ്രതീക്ഷിതമായി ഒരു തുക അക്കൗണ്ടില്‍ എത്തി എന്ന് സന്ദേശം ലഭിക്കുകയാണെങ്കില്‍ അടുത്ത 30 മിനിറ്റ് നേരത്തേക്ക് അക്കൗണ്ട് പരിശോധിക്കാതിരിക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. വന്ന തുകയെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ തെറ്റായ പിന്‍ നമ്പര്‍ അടിച്ചു് തട്ടിപ്പുകാരുടെ ഇടപാട് ക്യാന്‍സല്‍ ചെയ്യാം. എപ്പോഴും ബാങ്ക് അക്കൗണ്ടില്‍ ബാലന്‍സ് പരിശോധിക്കുകയും ദുരൂഹമായ ആളുകള്‍ക്കും വ്യക്തികള്‍ക്കും ഇടപാടുകള്‍ക്കും പിന്‍നമ്പറോ ഒടിപിയോ നല്‍കാതിരിക്കുകയും ചെയ്യുക. ഏതെങ്കിലും തരത്തില്‍ അപ്രതീക്ഷിതമായി അക്കൗണ്ടില്‍ തുക എത്തുകയാണെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട അക്കാര്യം പരിശോധിക്കുക

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version