Posted By user Posted On

ഇനിയുള്ള ദിനങ്ങളിൽ ഖത്തറിൽ ശൈത്യമേറും; ശ്രദ്ധിക്കാം

ഇന്നു മുതൽ ഖത്തറിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. താപനില ഗണ്യമായി കുറയുന്നതിനാൽ ഇത് തണുപ്പേറുന്നതിന് കാരണമാകും. വാരാന്ത്യം വരെ കനത്ത കാറ്റ് തുടരും. ഇക്കാലയളവിൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ഓർമ്മപ്പെടുത്തി. ഇന്ന് രാവിലെ രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് തുറായനയിൽ ആണ്–17 ‍ഡിഗ്രി സെൽഷ്യസ്. അൽ കരാന, ദോഹ എന്നിവിടങ്ങളിൽ 20 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഇന്നലെ രാവിലെ അബു സമ്രയിൽ 14 ഡിഗ്രി സെൽഷ്യസും ദോഹയിൽ 19 ഡ‍ിഗ്രി സെൽഷ്യസുമായിരുന്നു താപനില.

ഇന്ന് ചിലയിടങ്ങളിൽ കനത്ത കാറ്റിനെ തുടർന്ന് പൊടിയും ഉയർന്നിട്ടുണ്ട്. താരതമ്യേന തണുപ്പ് കൂടുതലാണെന്നും അധികൃതർ വ്യക്തമാക്കി.

ശൈത്യകാലത്തിന്റെ രണ്ടാം മാസത്തിലേക്കാണ് രാജ്യം പ്രവേശിക്കുന്നത്. വർഷത്തിലെ ഏറ്റവും തണുപ്പേറിയ മാസമാണിത്. കനത്ത കാറ്റിനൊപ്പം ജനുവരി രണ്ടാമത്തെ ആഴ്ചയോടെ മഴ പെയ്യും. മാസം പകുതി എത്തുമ്പോഴേക്കും മൂടൽ മഞ്ഞും കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version