മകന്റെ വിവാഹം കളറാക്കാൻ വധുവിന്‍റെ വീടിന് മുകളിൽ വിമാനത്തിൽ ലക്ഷങ്ങൾ പറത്തി വരന്‍റെ അച്ഛൻ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
വ്യത്യസ്തമായ രീതികളിലാണ് ഇന്നത്തെ കാലത്ത് കല്യാണം നടത്തുന്നത്. എന്നാല്‍ ഈ രീതികളില്‍ നിന്നെല്ലാം വ്യത്യസ്തമായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഒരു വീഡിയോയിലെ കാഴ്ചകള്‍. വധുവിന്‍റെ വീടിന്‍റെ മുകളിലൂടെ പോകുന്ന വിമാനത്തില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ താഴേക്ക് പറത്തുന്നതാണ് വീഡിയോയില്‍. സോഷ്യൽ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്‍പ്പെടുന്ന ഹൈദരാബാദ് നഗരത്തില്‍ നിന്നാണെന്നാണ് വിവരം. ‘വധുവിന്‍റെ പിതാവിന്‍റെ അഭ്യര്‍ത്ഥന…മകന്‍റെ വിവാഹത്തിന് വിമാനം വാടകയ്ക്കെടുത്ത് വധുവിന്‍റെ വീടിന് മുകളില്‍ ലക്ഷക്കണക്കിന് രൂപ എറിഞ്ഞ് വരന്‍റെ പിതാവ്’ എന്ന കുറിപ്പോടെയാണ് വീഡിയോ എക്സ് പ്ലാറ്റ്‍ഫോമിൽ പങ്കുവെച്ചത്. വധുവിന്‍റെ വീടിന് മുകളിലൂടെ താഴ്ന്ന പറക്കുന്ന വിമാനത്തില്‍ നിന്ന് ലക്ഷങ്ങള്‍ താഴേക്ക് വീഴുന്നതാണ് വീഡിയോയില്‍. ഇത് കണ്ട് നില്‍ക്കുന്ന ആളുകളെയും വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായതോടെ ധാരാളം പേര്‍ ഇതിന് കമന്‍റുകളുമായെത്തി. സമ്മിശ്ര കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വരന്‍റെ പിതാവ് മകന്‍റെ വിവാഹത്തിനായി വധുവിന്‍റെ വീട്ടില്‍ ദശലക്ഷക്കണക്കിന് രൂപ എറിഞ്ഞു, ഇനി വരന്‍ പിതാവിന്‍റെ കടം തീര്‍ക്കുന്നത് ജീവിതകാലം മുഴുവന്‍ തുടരേണ്ടി വരും’ – സോഷ്യല്‍ മീഡിയ ഉപയോക്താവ് എക്സില്‍ കുറിച്ചു.
ചിലര്‍ ഇതില്‍ ആശ്ചര്യപ്പെട്ടപ്പോള്‍ പണം വെറുതെ പാഴാക്കുന്നെന്ന് ചില ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. എന്തായാലും വരന്‍റെ പിതാവ് തന്നെയാണോ ഈ ഐഡിയയ്ക്ക് പിന്നിലെന്ന് വ്യക്തമല്ല. പക്ഷേ വീഡിയോ സോഷ്യൽ മീഡിയയില്‍ വന്‍ തരംഗമായി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)