ഇ–സിഗരറ്റുകൾ ആരോഗ്യത്തിന് വില്ലനാകും, അപകടങ്ങളേറെ; മുന്നറിയിപ്പുമായി എച്ച്എംസി
ഇ–സിഗരറ്റുകൾ ആരോഗ്യത്തിന് വില്ലനാകുമെന്ന് മുന്നറിയിപ്പ് നൽകി ഹമദ് മെഡിക്കൽ കോർപ്പറേഷൻ. ഇവ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് നിരവധി അപകടങ്ങളാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഇ-സിഗരറ്റുകൾ, വേപ്പ് പേനകൾ, ചൂടാക്കിയ പുകയില ഉൽപന്നങ്ങൾ, നിക്കോട്ടിൻ പൗച്ചുകൾ തുടങ്ങിയ ഇതര പുകയില ഉൽപന്നങ്ങളുടെ അപകടസാധ്യതകൾക്കെതിരെ ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള (എച്ച്എംസി) പുകയില നിയന്ത്രണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. ലോകമെമ്പാടുമുള്ള 37 ദശലക്ഷത്തിലധികം യുവാക്കൾ ഇ-സിഗരറ്റ് വലിക്കുന്നുവെന്നാണ് കണക്കുകൾ. ഖത്തറിലെ പുകയില ഉപയോക്താക്കൾക്കിടയിൽ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിന്റെ വ്യാപനം ഏകദേശം 11 ശതമാനമാണെന്ന് എച്ച്എംസി പുകയില നിയന്ത്രണ കേന്ദ്രം ഡയറക്ടർ ഡോ.അഹമ്മദ് അൽ മുല്ല പറഞ്ഞു. എല്ലാത്തരം പുകയിലകളും ഹാനികരമാണെന്നും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)