കൊടുംക്രൂരത; ഗൾഫിൽ ഒന്നരവയസ്സുകാരനെ പ്രവാസി വീട്ടുജോലിക്കാരി വാഷിങ്‌മെഷീനുള്ളിലിട്ട് കൊലപ്പെടുത്തി
കുവൈറ്റിൽ ജോലി ചെയ്യുന്ന വീട്ടിലെ ഒന്നര വയസ്സുള്ള കുട്ടിയെ കുട്ടിയെ വാഷിംഗ് മെഷീനിനുള്ളിൽ കിടത്തിയ ഫിലിപ്പിനോ വേലക്കാരിയെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷിതാക്കൾ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയപ്പോളേക്കും കുട്ടി മരിച്ചിരുന്നു. കുടുംബത്തോടുള്ള ദേഷ്യമാണ് സംഭവത്തിന് പിന്നിലെന്ന് അറസ്റ്റിലായ യുവതി പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രവാസി വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പൊലീസും ഡിറ്റക്ടീവ് ഉദ്യോഗസ്ഥരും കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. ഹൃദയഭേദകമായ ഈ സംഭവത്തിന്‍റെ ഞെട്ടലിലാണ് രാജ്യം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)