പുതിയ ജോലിക്ക് ഓഫര്‍ ലെറ്റര്‍ കിട്ടി, അന്നേ ദിവസം തന്നെ മരണം; 21കാരൻ ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശിയായ യുവ എഞ്ചിനീയര്‍ റഈസ് നജീബ് (21) ആണ് മരണപ്പെട്ടത്. ഖത്തർ ഇസ്ലാമിക് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന നജീബ് ഹനീഫയുടെയും ഖത്തർ എനർജിയിൽ ജോലി ചെയ്യുന്ന ഷഹീന നജീബിന്റെയും മകനാണ് റഈസ്. യുകെയിൽ നിന്നും എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം ഖത്തറിലെത്തിയ റഈസിന് ദുബൈയിൽ നിന്നും പുതിയ ജോലിക്കുള്ള ഓഫർ ലെറ്റർ കിട്ടിയ അതേ ദിവസം തന്നെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങൾ: ഫാഹിസ് നജീബ്, റൗദ നജീബ്. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രവർത്തകനാണ് റഈസിന്റെ പിതാവ് നജീബ് ഹനീഫ. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ ഹനീഫ പിതൃ സഹോദരനാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)