ഖത്തറിൽ റിക്രൂട്ട്മെന്റ് ലൈസൻസുള്ളത് 224 കമ്പനികൾക്ക്; അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക പുറത്തിറക്കി അധികൃതർ
ദോഹ ∙ ഖത്തറിലെ അംഗീകൃത ലൈസൻസുള്ള റിക്രൂട്ട്‌മെൻ്റ് ഓഫിസുകളുടെ പുതുക്കിയ ലിസ്റ്റ് തൊഴിൽ മന്ത്രാലയം പുറത്തിറക്കി. പുതുക്കിയ പട്ടിക പ്രകാരം 224 സ്ഥാപനങ്ങൾക്ക് മാത്രമെ റിക്രൂട്ട്മെന്റ് ലൈസൻസുള്ളൂ. രാജ്യത്തേക്കുള്ള റിക്രൂട്ട്മെന്റുകൾക്കായി അംഗീകൃത സ്ഥാപനങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻ്റിനായി ലൈസൻസുള്ള ഓഫിസുകളുമായി ഇടപഴകേണ്ടതിൻ്റെ പ്രാധാന്യം ഖത്തർ തൊഴിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങൾ വഴി റിക്രൂട്ട്മെന്റ് നടത്തുന്നത് നിയമവിധേയമായിരിക്കുമെന്നും അതിലൂടെ തൊഴിലാളിയുടെയും തൊഴിൽ ദാതാവിന്റേയും അവകാശങ്ങൾ സംരക്ഷിക്കപെടുമെന്നും മന്ത്രാലയം വ്യക്തമാക്കി. ലൈസൻസില്ലാത്തതും തട്ടിപ്പ് നടത്തുന്നതുമായ ഓഫിസുകളുടെ വഞ്ചനയിൽ ആരും വീഴരുതെന്നും മന്ത്രാലയം നിർദേശിച്ചു.
Comments (0)