Posted By user Posted On

പി​ഴ ചു​മ​ത്തി​യാ​ല്‍ യൂ​റോ​പ്പി​ലേ​ക്ക് എ​ൽഎ​ൻജി ക​യ​റ്റു​മ​തി നി​ർ​ത്തും -ഖ​ത്ത​ര്‍ എ​ന​ർ​ജി

യു​റോ​പ്യ​ൻ യൂ​നി​യ​ൻ ന​ട​പ്പാ​ക്കി​യ സു​സ്ഥി​ര​ത നി​യ​മ​ങ്ങ​ളു​ടെ പേ​രി​ൽ പി​ഴ ചു​മ​ത്തി​യാ​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി നി​ർ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ എ​ന​ർ​ജി. ക​ഴി​ഞ്ഞ ദി​വ​സം ഫി​നാ​ൻ​ഷ്യ​ൽ ടൈം​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഖ​ത്ത​ർ ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ഷെ​രീ​ദ അ​ൽ ക​അ​ബി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഉ​ൽ​പാ​ദ​ന, വി​ത​ര​ണ​ങ്ങ​ൾ​ക്കി​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം, മ​നു​ഷ്യാ​വ​കാ​ശ-​തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം എ​ന്നി​വ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന കോ​ർ​പ​റേ​റ്റ് സ​സ്റ്റൈ​ന​ബി​ലി​റ്റി ഡ്യൂ ​ഡി​ലി​ജ​ൻ​സ് ഡി​റ​ക്ടി​വ് (സി.​എ​സ്.​ത്രീ.​ഡി) നി​യ​മ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ക​മ്പ​നി​ക​ൾ​ക്ക് ആ​ഗോ​ള വ​രു​മാ​ന​ത്തി​ന്റെ അ​ഞ്ചു ശ​ത​മാ​നം പി​ഴ ചു​മ​ത്തു​മെ​ന്നാ​ണ് യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ നി​ർ​ദേ​ശം.യൂ​റോ​പ്പി​ൽ​നി​ന്നും 450 മി​ല്യ​ണ്‍ യൂ​റോ​യി​ലേ​റെ വാ​ര്‍ഷി​ക വ​രു​മാ​ന​മു​ള്ള ക​മ്പ​നി​ക​ള്‍ക്ക് ബാ​ധ​ക​മാ​കു​ന്ന​താ​ണ് ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച നി​യ​മം.ഇ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ഡി​സം​ബ​ർ ആ​ദ്യ വാ​ര​ത്തി​ൽ ന​ട​ന്ന ദോ​ഹ ഫോ​റ​ത്തി​ല്‍ത​ന്നെ ഖ​ത്ത​ര്‍ ഊ​ര്‍ജ സ​ഹ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ‘വ​രു​മാ​ന​ത്തി​ന്റെ അ​ഞ്ചു ശ​ത​മാ​നം പി​ഴ​യ​ട​ക്ക​ണ​മെ​ങ്കി​ല്‍ യൂ​റോ​പ്യ​ന്‍ യൂ​നി​യ​നി​ലേ​ക്ക് പ്ര​കൃ​തി​വാ​ത​കം വി​ത​ര​ണം ചെ​യ്യേ​ണ്ട​തി​ല്ല എ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ നി​ല​പാ​ട്. ഖ​ത്ത​ര്‍ എ​ന​ര്‍ജി​യു​ടെ അ​ഞ്ചു ശ​ത​മാ​നം വ​രു​മാ​നം ഖ​ത്ത​റി​ന്റെ അ​ഞ്ചു ശ​ത​മാ​നം വ​രു​മാ​ന​മാ​ണ്. അ​ത് ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ളു​ടെ പ​ണ​മാ​ണ്. അ​ങ്ങ​നെ​യു​ള്ള പ​ണം ന​ഷ്ട​പ്പെ​ടു​ത്താ​ന്‍ ത​യാ​റ​ല്ല’ – ഫി​നാ​ൻ​ഷ്യ​ൽ ടൈം​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സ​അ​ദ് ഷെ​രീ​ദ അ​ല്‍ ക​അ​ബി പ​റ​ഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version