Posted By user Posted On

യുപിഐയിലൂടെ പണം അയച്ചപ്പോൾ പണി കിട്ടിയോ; പരാതി നൽകേണ്ടത് ആർക്ക്, എങ്ങനെ എന്നറിയാം

യുപിഐയുടെ വരവോടെ ആളുകൾ ക്യാഷ്‌ലെസ്സ് ഇടപാടുകൾ കൂടുതൽ നടത്താൻ തുടങ്ങി, പ്രത്യേകിച്ച് കോവിഡിന് ശേഷം. യുപിഐയുടെ സ്വീകാര്യത രാജ്യത്ത് വൻതോതിലാണ് വർദ്ധിക്കുന്നത്. 2023-24 സാമ്പത്തിക വ‍ർഷത്തിൽ ആദ്യമായി യുപിഐ ഇടപാടുകളുള്ള എണ്ണം 100 ബില്യൻ കടന്ന് 131 ബല്യനിലെത്തിയിരുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ യുപിഐ തിരിച്ചടി നൽകാറുണ്ട് ബാങ്ക് സെർവറുകളിൽ പ്രശ്നം, സാങ്കേതിക തകരാറുകൾ അല്ലെങ്കിൽ അനധികൃത ഇടപാടുകൾ എന്നിവ പോലുള്ള പ്രശ്നങ്ങൾ നേരിട്ടേക്കാം. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്തുചെയ്യും?പരാതി നൽകാനുള്ള ഘട്ടങ്ങൾ ഇവയാണ്* എൻപിസിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് യുപിഐ എന്ന വിഭാഗം തെരഞ്ഞെടുക്കുക. അതിൽ ‘തർക്ക പരിഹാര സംവിധാനം’ എന്നതിൽ ക്ലിക്ക് ചെയ്യുക. * ‘പരാതി’ വിഭാഗത്തിന് കീഴിലുള്ള ‘ഇടപാട്’ ഓപ്ഷൻ തുറക്കുക. * പരാതി അനുസരിച്ച് ‘ഇടപാടിൻ്റെ സ്വഭാവം’ തിരഞ്ഞെടുക്കുക* അക്കൗണ്ടിലേക്ക് തെറ്റായി പണം ട്രാൻസ്ഫർ ചെയ്തു എന്ന ഓപ്‌ഷൻ തെരഞ്ഞെടുത്ത് പ്രശ്‌നത്തിൻ്റെ ഒരു ഹ്രസ്വ വിവരണം നൽകുക.* ഇടപാട് ഐഡി, ബാങ്കിൻ്റെ പേര്, യുപിഐ ഐഡി, തുക, ഇടപാട് തീയതി, ഇമെയിൽ ഐഡി എന്നിവ നൽകുക.* രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക. കൂടെ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റിൻ്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും ചെയ്യുക.* നൽകിയ എല്ലാ വിശദാംശങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കുക.ഈ ഘട്ടങ്ങൾ പാലിക്കുന്നതിലൂടെ, നിങ്ങൾക്ക് യുപിഐ ഇടപാട് പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ കഴിയും

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version