അതേ… പുതുവര്‍ഷം വിദേശത്താക്കിയാലോ..? ഈ രാജ്യങ്ങളില്‍ വിസയില്ലാതെ സന്ദര്‍ശിക്കാം, ചെലവും കുറവ്!
വിസയുടെ നൂലാമാലകള്‍ ഇല്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന ബജറ്റ് ഫ്രണ്ട്‌ലിയായ രാജ്യങ്ങളെ പരിചയപ്പെടാം. ഏകദേശം 62 ഓളം രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് വിസരഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഈ പുതുവര്‍ഷത്തില്‍ വിദേശ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവരാണ് നിങ്ങള്‍ എങ്കില്‍ അതിപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍ പരിചയപ്പെടാം.മലേഷ്യവിദേശയാത്രകളില്‍ പലരും ആദ്യം തിരഞ്ഞെടുക്കുന്നത് മലേഷ്യയാണ്. ലോകത്തെമ്പാടുമുള്ള ടൂറിസ്റ്റുകളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് ഇവിടം. മനോഹരമായ കടല്‍ത്തീരങ്ങളും സമൃദ്ധമായ കാടുകളും ഉള്ള ലങ്കാവി ദ്വീപസമൂഹമാണ് മലേഷ്യയിലെ വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ടയിടം. സ്‌കൈ ബ്രിഡ്ജും കേബിള്‍ കാറും ഇതിന്റെ ആകാശകാഴ്ചയും വാഗ്ദാനം ചെയ്യുന്നു.ശ്രീലങ്കനമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയും ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്നു. പുരാതന ക്ഷേത്രങ്ങളും ബീച്ചുകളും കാടുകളും ആണ് ശ്രീലങ്ക സഞ്ചാരികള്‍ക്ക് പ്രദാനം ചെയ്യുന്നത്. നിബിഡമായ കുന്നുകള്‍ക്കിടയിലൂടെ പ്രകൃതിരമണീയമായ ട്രെയിന്‍ യാത്ര ശ്രീലങ്കുടെ ആകര്‍ഷണങ്ങളില്‍ പ്രധാനമാണ്.സീഷെല്‍സ്ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചിതറിക്കിടക്കുന്ന ദ്വീപുരാഷ്ട്രായ സീഷെല്‍സ് ശാന്തമായ ബീച്ചുകളാല്‍ സമ്പന്നമാണ്. പവിഴപ്പുറ്റുകളും തെളിഞ്ഞ വെള്ളവും നിറഞ്ഞ കടല്‍ത്തീരങ്ങള്‍ സ്വകാര്യതയും ശാന്തതയും ആസ്വദിച്ച് സമയം ചെലവഴിക്കാന്‍ സഞ്ചാരികളെ അനുവദിക്കുന്നു.കെനിയ50-ലധികം ദേശീയ ഉദ്യാനങ്ങള്‍ ഉള്ള രാജ്യമാണ് കെനിയ. ഒരേസമയം വന്യവും സാഹസികവും അതേസമയം മനോഹരവുമായ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കെനിയ ബെസ്റ്റ് ഓപ്ഷനാണ്. ജനുവരി മുതല്‍ ഫെബ്രുവരി വരെയും ജൂലൈ മുതല്‍ സെപ്തംബര്‍ വരെയും ആണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.ഫിജിബീച്ച് സൗന്ദര്യം തന്നെയാണ് ഫിജിയും സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 300 ദ്വീപുകള്‍ ചേര്‍ന്നിട്ടുള്ള ഫിജി സൗത്ത് പസഫിക്കിലാണ് സ്ഥിതി ചെയ്യുന്നത്. ബീച്ചിന് പുറമെ ഇടതിങ്ങിയ മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും അഗ്‌നിപര്‍വ്വതങ്ങളുമെല്ലാം ഫിജിയുടെ പ്രത്യേകതയാണ്.ബാര്‍ബഡോസ്ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്യുന്ന കരീബിയന്‍ രാജ്യമാണ് ബാര്‍ബഡോസ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ബാര്‍ബഡോസില്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വീസയില്ലാതെ മൂന്ന് മാസം വരെ താമസിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)