Posted By user Posted On

​16.70 ല​ക്ഷം യാ​ത്ര​ക്കാ​ർ; നി​റ​ഞ്ഞോ​ടി മെ​ട്രോ

ദോ​ഹ: ഫി​ഫ ഇ​ന്റ​ർ കോ​ണ്ടി​നെ​ന്റ​ൽ ക​പ്പും, ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യ ഡി​സം​ബ​ർ 11 മു​ത​ൽ 18 വ​രെ ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ ​നി​റ​ഞ്ഞോ​ടി ദോ​ഹ മെ​ട്രോ. ക​ളി​യും വി​വി​ധ വി​നോ​ദ-​വി​ജ്ഞാ​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യ ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട ദി​വ​സ​ങ്ങ​ളി​ൽ 16.7 ല​ക്ഷം പേ​ർ ദോ​ഹ മെ​ട്രോ​യും ലു​സൈ​ൽ ട്രാം ​നെ​റ്റ്‍വ​ർ​ക്കും ഉ​പ​യോ​ഗി​ച്ച​താ​യി ഖ​ത്ത​ർ റെ​യി​ൽ അ​റി​യി​ച്ചു.മെ​ട്രോ ​യാ​ത്ര​ക്കാ​ർ 16 ല​ക്ഷ​വും, ട്രാം ​യാ​ത്ര​ക്കാ​ർ 70,000 വു​മാ​യി​രു​ന്നു. ഡി​സം​ബ​ർ 11, 14 ദി​വ​സ​ങ്ങ​ളി​ൽ 974 സ്റ്റേ​ഡി​യ​ത്തി​ലും, 18ന് ​ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ലു​മാ​യി ന​ട​ന്ന ഇ​ന്റ​ർ കോ​ണ്ടി​നെ​ന്റ​ൽ ക​പ്പി​നും, ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​താ​റ, സൂ​ഖ് വാ​ഖി​ഫ്, മു​ശൈ​രി​ബ് ഉ​ൾ​പ്പെ​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കും ല​ക്ഷ​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി​യി​രു​ന്നു.ഫൈ​ന​ലും ദേ​ശീ​യ ദി​ന​വും ഒ​ന്നി​ച്ചു വ​ന്ന ഡി​സം​ബ​ർ 18നാ​യി​രു​ന്നു ഏ​റ്റ​വും തി​ര​ക്കേ​റി​യ​ത്. ഒ​രു ദി​വ​സം മാ​ത്രം 3.63 ല​ക്ഷം പേ​ർ ദോ​ഹ മെ​ട്രോ ഉ​പ​യോ​ഗി​ച്ചു. ലു​സൈ​ൽ ക്യു.​എ​ൻ.​ബി, സൂ​ഖ് വാ​ഖി​ഫ്, ക​താ​റ എ​ന്നീ സ്റ്റേ​ഷ​നു​ക​ളാ​യി​രു​ന്നു ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഏ​റ്റ​വും തി​ര​ക്കേ​റി​യ​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version