ബാങ്ക് അക്കൗണ്ട് സ്വിച്ച് ചെയ്താല്‍ 200 പൗണ്ട്; ചില റെഫററുകള്‍ക്ക് 70 പൗണ്ട്; ക്രിസ്തുമസിന് മുൻപ് വീട്ടിലിരുന്ന് പണം ഉണ്ടാക്കാന്‍ ചില കുറുക്കുവഴികള്‍; വിശദമായി അറിയാം
യുകെയിലെ ആളുകൾക്ക് ക്രിസ്തുമസിന് മുൻപ് വീട്ടിലിരുന്ന് എളുപ്പത്തിൽ പണമുണ്ടാക്കാൻ ചില കുറുക്കുവഴികള്‍ അറിഞ്ഞാലോ? ഏറ്റവും ലളിതമായ ഏഴ് മാര്‍ഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കാൻ ഇതിലൂടെ കഴിയും. പല ഹൈസ്ട്രീറ്റ് ബാങ്കുകളും പുതിയ ഉപഭോക്താക്കള്‍ക്ക് അവരുടെ കറന്റ് അക്കൗണ്ട് സ്വിച്ച് ചെയ്യുന്നതിന് ബോണസ് നല്‍കുന്നുണ്ട്. തങ്ങളുടെ ബാങ്കിലേക്ക് അക്കൗണ്ട് മാറ്റുന്നതിന് നാറ്റ്വെസ്റ്റ് 180 പൗണ്ട് നല്‍കുമ്പോള്‍ ഫസ്റ്റ് ഡയറക്റ്റ് നല്‍കുന്നത് 175 പൗണ്ടാണ്. നിലവില്‍ ഇക്കൂട്ടത്തില്‍ ഏറ്റവും ആകര്‍ഷണീയമായ ഓഫര്‍ നല്‍കുന്നത് ലോയ്ഡ്‌സ് ആണ്. നിങ്ങളുടെ കറന്റ് അക്കൗണ്ട് അവരുടെ ബാങ്കിലേക്ക് മാറ്റിയാല്‍ 200 പൗണ്ട് ബോണസാണ് ലഭിക്കുക.
ക്ലബ്ബ് ലോയ്ഡ്, ക്ലബ്ബ് ലോയ്ഡ് സില്‍വര്‍ അല്ലെങ്കില്‍ ക്ലബ്ബ് ലോയ്ഡ് പ്ലാറ്റിനം എന്നിവയിലേക്കാണ് മാറ്റേണ്ടത്. അതിനു പുറമെ സജീവമായ മൂന്ന് ഡയറക്റ്റ് ഡെബിറ്റുകള്‍ കറന്റ് അക്കൗണ്ട് സ്വിച്ച് സര്‍വ്വീസ് വഴി ചെയ്യണം. അതേസമയം 2020 ഏപ്രിലില്‍ ലോയ്ഡ്‌സില്‍ നിന്നോ, ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നോ ഹാലിഫാക്സില്‍ നിന്നോ സ്വിച്ചിംഗ് ബോണസ് നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ ഇത്തവണ നിങ്ങള്‍ക്ക് ബോണസ് ലഭിക്കുകയില്ല. ഈ മൂന്ന് കാര്‍ഡുകള്‍ക്കും പ്രതിമാസ ഫീസുണ്ട്. ഏറ്റവും കുറഞ്ഞ ഫീസ് മൂന്നു പൗണ്ടാണ്. നിങ്ങള്‍ ഓരോ തവണ 2000 പൗണ്ടോ അതിലധികമോ നിക്ഷേപിക്കുമ്പോള്‍ ഈ ഫീസ് തിരികെ ലഭിക്കും.
ക്യാഷ് ബാക്ക് നല്‍കുന്ന വെബ്‌സൈറ്റുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് ചെയ്യുക എന്നതാണ് മറ്റൊരു മാര്‍ഗ്ഗം. ഇത് ഉപയോഗിക്കുന്നവര്‍ പ്രതിവര്‍ഷം ശരാശരി 300 പൗണ്ട് വരെ നേടുന്നുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വെബ്‌സൈറ്റിലേക്ക് നേരിട്ട് പോകുന്നതിന് പകരം ഏത്രെങ്കിലും ക്യാഷ് ബാക്ക് വെബ്‌സൈറ്റിലേക്ക് ആദ്യം പോവുക. ടോപ് ക്യാഷ്ബാക്ക്, ക്വിഡ്‌കോ, സ്വാഗ്‌സ്ബക്ക് തുടങ്ങി സൈറ്റുകള്‍ ക്യാഷ്ബാക്ക് സൈറ്റുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവരുടെ സൈറ്റില്‍ എത്തി പിന്നീട് ക്ലിക്ക് ചെയ്ത് സാധാരണ പോലെ സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുക.
നിങ്ങളുടെ ബ്രോഡ്ബാന്‍ഡ്- ടി വി പ്രൊവൈഡറെ മാറ്റി കുറേക്കൂടി നിരക്ക് കുറഞ്ഞ ഒരു സേവനദാതാവിനെ സമീപിക്കുക. പ്രതിവര്‍ഷം, ശരാശരി 160 പൗണ്ട് വരെ ഈയിനത്തില്‍ ലാഭിക്കാന്‍ കഴിയും. കമ്പാരിസണ്‍ വെബ്‌സൈറ്റുകളായ യു സ്വിച്ച്, ഗോ കമ്പയര്‍ എന്നിവ മികച്ച ഡീലുകള്‍ നല്‍കുന്നുണ്ട്. മൊബൈല്‍ ഡീല്‍ മാറ്റുക വഴിയും ശരാശരി 67 പൗണ്ട് വരെ ലാഭിക്കാന്‍ കഴിയും.
അതുപോലെ തന്നെ ഊര്‍ജ്ജ ദാതാക്കളില്‍ നിന്നും 220 പൗണ്ട് വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ അക്കൗണ്ടില്‍ രണ്ട് മാസത്തെ ഊര്‍ജ്ജ ബില്ലിന് സമമായ എനര്‍ജി ക്രെഡിറ്റ് ഉള്ളത് ശൈത്യകാലത്തെ അമിത ബില്‍ നല്‍കുവാന്‍ സഹായകമാകും. എന്നാല്‍, ഇതിലധികം ക്രെഡിറ്റ് നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് തിരികെ തരാന്‍ കമ്പനിയോട് ആവശ്യപ്പെടാം. അതിനായി, ഇന്നു വരെയുള്ള മീറ്റര്‍ റീഡിംഗ് നിങ്ങള്‍ സമര്‍പ്പിക്കേണ്ടതായി വരും. സമാനമായ രീതിയില്‍ ഒരു സുഹൃത്തിനെ എനര്‍ജി കമ്പനിക്ക് റെഫര്‍ ചെയ്തും നിങ്ങള്‍ക്ക് 75 പൗണ്ട് വരെ നേടാന്‍ കഴിയും.
ഗ്യാസും ഇലക്ട്രിസിറ്റിയും ബ്രിട്ടീഷ് ഗ്യാസിലേക്ക് മാറ്റാന്‍ നിങ്ങള്‍ റെഫര്‍ ചെയ്ത സുഹൃത്ത് തയ്യാറായാല്‍, നിങ്ങള്‍ക്കും നിങ്ങളുടെ സുഹൃത്തിനും 75 പൗണ്ട് വീതമുള്ള ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് ലഭിക്കും. ഏതെങ്കിലും ഒന്ന് മാത്രം മാറ്റിയാല്‍ 35 പൗണ്ടും ലഭിക്കും. അതേസമയം, ഇത്തരമൊരു സഹചര്യത്തില്‍ ഇ കോണ്‍ നെക്സ്റ്റ് നിങ്ങള്‍ക്കും സുഹൃത്തിനും നല്‍കുന്നത് 50 പൗണ്ടിന്റെ ക്രെഡിറ്റ് ആണ്. അതുപോലെ ഒക്ടോപസ് 50 പൗണ്ട് വീതം നല്‍കും. ഇവയെല്ലാം കൂടാതെ ആവശ്യമില്ലാത്ത വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവ വിറ്റും നിങ്ങള്‍ക്ക് അല്പം പണം നേടാവുന്നതാണ്. വിന്റഡ്, ഡെപോപ് തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെ നിങ്ങള്‍ക്ക് ഇവ എളുപ്പത്തില്‍ വിറ്റഴിക്കുവാന്‍ സാധിക്കും.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)