യുകെയിൽ മലയാളി യുവതിയെ കാണാനില്ലെന്ന് പരാതി; സഹായം അഭ്യർഥിച്ച് പൊലീസ്
സ്കോട്‌ലൻഡിലെ എഡിൻബറോയിലെ സൗത്ത് ഗൈൽ ഏരിയയിൽ നിന്ന് മലയാളി യുവതിയെ കാണാതായതായി പരാതി. 22 കാരിയായ സാന്ദ്ര സജുവിനെ കാണാതായത്. ഈ മാസം 6ന് രാത്രി 8.30ന് ലിവിങ്സ്റ്റണിലെ ബേൺവെൽ ഏരിയയിലാണ് സാന്ദ്രയെ അവസാനമായി കണ്ടത്. സാന്ദ്രയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച് എഡിൻബറോയിലെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. 5 അടി 6 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ചെറിയ കറുത്ത മുടി തുടങ്ങിയ അടയാളങ്ങളുള്ള സാന്ദ്ര കാണാതാകുമ്പോൾ കറുത്ത ജാക്കറ്റാണ് ധരിച്ചിരുന്നത്. സാന്ദ്രയെ കണ്ടെത്തിയെന്ന് സംശയിക്കുന്നവരോ, ഇത് സംബന്ധിച്ച് വിവരങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്നവരോ കേസ് നമ്പർ 3390 ഉദ്ധരിച്ച് 101 ൽ സ്കോട്ട്ലൻഡ് പൊലീസുമായി ബന്ധപ്പെടണമെന്ന് കോർസ്റ്റോർഫിൻ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജോർജ് നിസ്ബെറ്റ് പറഞ്ഞു.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)