യുകെയിൽ എന്‍എച്ച്എസ് ജീവനക്കാരന് നേരെ തിളച്ച വെള്ളം ഒഴിച്ചു; രോഗിക്ക് 18 ആഴ്ച തടവ്
യുകെയിൽ എന്‍എച്ച്എസ് ജീവനക്കാരന് നേരെ തിളച്ച വെള്ളം ഒഴിച്ച കേസിൽ രോഗിക്ക് 18 ആഴ്ച തടവ്. പ്രതിയായ രോഗിക്ക് 18 ആഴ്ചക്കാലത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. അതുകൂടാതെ അക്രമത്തിന് ഇരയായ ജീവനക്കാരന് നഷ്ടപരിഹാരമായി 250 പൗണ്ടും നല്‍കണം. തടവ് ശിക്ഷ പക്ഷെ, രണ്ട് വര്‍ഷത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തെല്ലും പൊറുക്കുകയില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് കവന്‍ട്രി ആന്‍ഡ് വാര്‍വിക്ക്ഷയര്‍ പാര്‍ട്ട്ണര്‍ഷിപ്പ് എന്‍ എച്ച് എസ് ട്രസ്റ്റ് (സി ഡബ്ല്യു പി ടി) 2021 ല്‍ ആരംഭിച്ച, ജീവനക്കാരെ ആക്രമിക്കുന്നതിന് ഒഴിവുകഴിവുകള്‍ ഇല്ലെന്ന ശക്തമായ പ്രചാരണത്തിന്റെ ഭാഗമായി സി ഡബ്ല്യു പി ടി അവരുടെ ജീവനക്കാര്‍ക്കൊപ്പം ശക്തമായി നിലയുറപ്പിക്കുകയും, പോലീസുമായി സഹകരിച്ച്, ഇത്തരത്തിലുള്ള പ്രവൃത്തികള്‍ അവരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയുമാണ്.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)