തൃശൂർ സ്വദേശിനി ഖത്തറിൽ നിര്യാതയായി
ദോഹ: ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ തൃശൂര്‍ ഇരിങ്ങാലക്കുട തെക്കിനിയത്ത് അന്ന ഇഗ്നേഷ്യസ് (87) ദോഹയിൽ നിര്യാതയായി. അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. പരേതനായ തെക്കിനിയത്ത് ഇഗ്നേഷ്യസാണ് ഭർത്താവ്. സോണിയ ഫ്രാൻസിസ് (ഖത്തർ) ഏകമകളാണ്. മരുമകൻ: ഫ്രാൻസിസ് വടക്കൻ (കൺസൾട്ടന്റ് എഞ്ചിനീയർ, ഖത്തർ).
കൊച്ചുമക്കൾ: ക്രിസ് ഫ്രാൻസിസ്, കിം വടക്കൻ. പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടികൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലെത്തിക്കും. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ചർച്ചിലാണ് സംസ്കാരം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)