Posted By user Posted On

യുകെയിൽ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളവര്‍ധന വെറും 2.8% മാത്രം

യുകെയിൽ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 2.8% മാത്രം ശമ്പളവര്‍ധന പ്രഖ്യാപിച്ച അധികൃതർ. പൊതുമേഖലാ ജീവനക്കാര്‍ക്ക് നാമമാത്രമായ വേതന വര്‍ധനയുമായാണ് ലേബര്‍ മന്ത്രിസഭ എത്തിയിരിക്കുന്നത്. പല പേ റിവ്യൂ ബോഡികള്‍ക്കായി ഗവണ്‍മെന്റ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിലാണ് 2025/26 വര്‍ഷത്തേക്ക് പൊതുമേഖലാ ജീവനക്കാര്‍ക്ക് 2.8 ശതമാനം ശമ്പളവര്‍ധന മതിയെന്ന് മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചത്. ഇത് എന്‍എച്ച്എസിലും, സ്‌കൂളുകളിലും പുതിയ സമരങ്ങള്‍ക്ക് തിരികൊളുത്തുമെന്ന് മുന്നറിയിപ്പുമായി ട്രേഡ് യൂണിയനുകള്‍ രംഗത്തുവന്നു. ഈ വര്‍ഷം 4.75 ശതമാനം മുതല്‍ 6 ശതമാനം വരെ വര്‍ധനവുകള്‍ ലഭിച്ച എന്‍എച്ച്എസ് ജീവനക്കാര്‍, അധ്യാപകര്‍, മറ്റ് സീനിയര്‍ പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഇതിന്റെ പകുതി വര്‍ധന നല്‍കാന്‍ സാധിക്കൂവെന്നു ലേബര്‍ ഗവണ്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. 2024/25 വര്‍ഷം യഥാര്‍ത്ഥ തോതില്‍ ശമ്പളവര്‍ധന ലഭ്യമാക്കാന്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വന്നതായി ട്രഷറി പേ റിവ്യൂ ബോഡികളെ അറിയിച്ചു.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version