യുകെയിൽ എന്‍എച്ച്എസ് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
യുകെയിൽ എന്‍എച്ച്എസ് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം. വെസ്റ്റ് ലണ്ടന്‍ സൗത്താള്‍ പാര്‍ക്കില്‍ വെച്ച് 2021 ജൂലൈയിലാണ് 37-കാരി നതാലി ഷോട്ടര്‍ക്ക് നേരെ 35-കാരന്‍ മുഹമ്മദ് ലിഡോ കൊലപ്പെടുത്തിയത്. പാര്‍ക്ക് ബെഞ്ചില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് മക്കളുടെ അമ്മയായിരുന്നു കൊല്ലപ്പെട്ട സ്ത്രീ. ബലാത്സംഗത്തിനിടെ ഷോട്ടര്‍ക്ക് ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു. ലൈംഗിക അടിമത്തമുള്ള ലിഡോ കൊക്കെയിന്‍ ഉപയോഗിച്ച ശേഷം പീഡിപ്പിക്കാന്‍ കഴിയുന്ന സ്ത്രീകളെ തിരഞ്ഞ് പാര്‍ക്കില്‍ കറങ്ങുമ്പോഴാണ് നതാലി ബെഞ്ചില്‍ കിടക്കുന്നതായി കാണുന്നത്. ഇതിന് ശേഷം നടത്തിയ ക്രൂരമായ അക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ഓള്‍ഡ് ബെയ്‌ലി കോടതിയില്‍ കാണിച്ചപ്പോള്‍ ജൂറര്‍മാര്‍ പോലും കരയുന്ന അവസ്ഥയുണ്ടായി. ക്രൂരത നടത്തിയ ലിഡോയ്ക്ക് ഇപ്പോള്‍ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഷോട്ടറുടെ ബലാത്സംഗത്തിനും, നരഹത്യക്കും കുറ്റക്കാരനായി കണ്ടെത്തിയതോടെ ചുരുങ്ങിയത് 10 വര്‍ഷവും, എട്ട് മാസവും ഇയാള്‍ക്ക് ജയിലില്‍ കിടക്കണം. കൃത്യം നടത്തിയ സമയത്ത് യുവതിക്ക് ബോധം പോലും ഉണ്ടായിരുന്നില്ലെന്നത് സംഭവത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതായും ജഡ്ജ് വ്യക്തമാക്കി.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)