ബിഗ് ടിക്കറ്റ് ഡിസംബർ മില്യണയർ ഇ-ഡ്രോയിൽ സമ്മാനം ഒരു മില്യൺ ദിർഹം
ഡിസംബർ മില്യണയർ ഇ-ഡ്രോ സീരിസിൽ ഓരോ ആഴ്ച്ചയും ഒരാൾക്ക് ഒരു മില്യൺ ദിർഹം സമ്മാനം നേടാം. ഈ ആഴ്ച്ചയിലെ വിജയി ബംഗ്ലദേശിൽ നിന്നുള്ള റൂബെൽ ആണ്. ബിസിനസ്സുകാരനായ റൂബെൽ 17 വർഷമായി സൗദി അറേബ്യയിലാണ് താമസം. 2020 മുതൽ ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഒറ്റയ്ക്കും സുഹൃത്തുക്കൾക്കൊപ്പവും ടിക്കറ്റ് എടുക്കാറുണ്ടെന്ന് റൂബെൽ പറയുന്നു.ആദ്യമായാണ് ഒരു റാഫ്ൾ ഡ്രോയിൽ വിജയിക്കുന്നത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണം എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. ബിഗ് ടിക്കറ്റ് എടുക്കുന്നത് ഇനിയും തുടരും. എല്ലാവരും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരണം. എപ്പോഴാണ് ഭാഗ്യം വരുന്നതെന്ന് അറിയാനാകില്ല – റൂബെൽ പറയുന്നു. അടുത്ത ലൈവ് ഡ്രോയിൽ 30 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ആഴ്ച്ചതോറും 1 മില്യൺ ദിർഹം നേടാനുമാകും. ബിഗ് വിൻ കോൺടെസ്റ്റ് അനുസരിച്ച് രണ്ടു ടിക്കറ്റുകൾ ഒറ്റത്തവണയായി വാങ്ങിയാൽ (ഡിസംബർ ഒന്ന് മുതൽ 25 വരെ) ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാം. ആഴ്ച്ചതോറും ഒരാളെ തെരഞ്ഞെടുക്കും. ഇവർക്ക് ബിഗ് വിൻ കോൺടെസ്റ്റിൽ ജനുവരി മൂന്നിന് പങ്കെടുക്കാം. AED 20,000 മുതൽ AED 150,000 വരെ സമ്മാനങ്ങൾ നേടാനുമാകും. കാർപ്രേമികൾക്ക് ഒരു മസെരാറ്റി ഗ്രെക്കാലെ നേടാനും അവസരമുണ്ട്. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകൾ സന്ദർശിക്കാം.
Comments (0)