പ്രതിസന്ധിയിലായി താമസക്കാർ; യുകെയിലെ വാടക ചെലവില്‍ വൻ കുതിപ്പ്
യുകെയിലെ വാടക ചെലവില്‍ വൻ കുതിപ്പ്. ഇതോടെ വിദേശികൾ ഉൾപ്പെടെ നിരവധിപ്പേർ പ്രതിസന്ധിയിലായിരിക്കുകയാണ്. വാര്‍ഷിക വാടക 3,240 പൗണ്ട് വര്‍ധിച്ചിരിക്കുകയാണ്. നിലവില്‍, ശരാശരി വാര്‍ഷിക വാടക ചെലവ് 15,240 പൗണ്ട് ആണ്, മൂന്ന് വര്‍ഷം മുമ്പ് ഇത് 12,000 പൗണ്ട് ആയിരുന്നു. 2021-ല്‍ കോവിഡ്-19 ലോക്ക്ഡൗണുകള്‍ പിന്‍വലിച്ചതിന് ശേഷമാണ് വാടകയില്‍ വര്‍ധനവ് ആരംഭിച്ചത്. വാടക വസ്‌തുക്കളുടെ ഉയര്‍ന്ന ഡിമാന്‍ഡും പരിമിതമായ വിതരണവും ആയിരുന്നു ഇതിന് പിന്നിലെ പ്രധാന കാരണങ്ങള്‍. കൂടാതെ പുതുതായി അനുവദിച്ച പ്രോപ്പര്‍ട്ടികളുടെ വാടക 3.9% വര്‍ധിച്ചു. ഇത് 2021 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ്. ഈ മാന്ദ്യം ലണ്ടന്‍ പോലുള്ള ഉയര്‍ന്ന ചിലവ് ഉള്ള പ്രദേശങ്ങളില്‍ ശ്രദ്ധേയമാണ്. ഈ വര്‍ഷം വാടകയില്‍ പ്രതിവര്‍ഷം 1.3% വര്‍ധനയുണ്ടായി. ഒരു വര്‍ഷം മുമ്പ് ഇത് 8.7% ആയിരുന്നു. ഇതിനു വിപരീതമായി, വടക്കന്‍ അയര്‍ലന്‍ഡ്, ഇംഗ്ലണ്ടിന്റെ വടക്ക്-കിഴക്ക് തുടങ്ങിയ കുറഞ്ഞ വാടക ചെലവുള്ള പ്രദേശങ്ങള്‍ വളരെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് കാണുന്നത്. ഈ സ്ഥലങ്ങളില്‍ വാടക യഥാക്രമം 10.5%, 8.7% വര്‍ധിച്ചിട്ടുണ്ട്. യുകെയിലുടനീളമുള്ള ശരാശരി വാടക ചെലവ് 2025-ല്‍ 4% വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ലണ്ടനിലും പ്രധാന നഗരങ്ങളിലും വര്‍ധനവ് ചെറിയ രീതിയില്‍ ആയിരിക്കാന്‍ സാധ്യതയുണ്ട്.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)