ഇറ്റലിയിൽ ബോട്ടുമുങ്ങി 44 വിദേശികൾ മരിച്ചതായി റിപ്പോർട്ട്
തെക്കൻ ഇറ്റലിയിലെ ലാംപെദൂസ ദ്വീപിനു സമീപം മെഡിറ്ററേനിയൻ കടലിൽ ബോട്ടുമുങ്ങി 44 വിദേശികൾ മരിച്ചതായി റിപ്പോർട്ട്. ടുണീഷ്യൻ തുറമുഖ നഗരമായ സ്ഫാക്സിൽ നിന്നാണ് ബോട്ട് പുറപ്പെട്ടതെന്നും കൊടുങ്കാറ്റിൽപ്പെട്ട് ബോട്ട് മറിഞ്ഞതെന്നാണ് റിപ്പോർട്ട്. ബോട്ടിലുണ്ടായിരുന്നതായി കരുതുന്ന 44 യാത്രക്കാർക്കായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞദിവസം 5 ബോട്ടുകളിലായി 356 വിദേശികൾ ദ്വീപിൽ വന്നിറങ്ങിയതായി അധികൃതർ പറയുന്നു. അപകടത്തിൽപ്പെട്ട 11 വയസുകാരി പെൺകുട്ടിയെ മൂന്നുദിവസങ്ങൾക്കുശേഷം ലാംപെദൂസ ദ്വീപിന്റെ തീരത്തുനിന്ന് അവശ നിലയിൽ കണ്ടെത്തി. അരക്കെട്ടിൽ ലൈഫ് ജാക്കറ്റും രണ്ട് ടയർ ട്യൂബുകളുമായാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മൂന്ന് ദിവസമായി കടലിൽ കഴിയുകയായിരുന്നുവെന്നും പെൺകുട്ടി രക്ഷാപ്രവർത്തകരോട് പറഞ്ഞു. പെൺകുട്ടിയെ ലാംപെദൂസയിൽ ഇറ്റാലിയൻ ആരോഗ്യ അധികൃതർക്കു കൈമാറി.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)