Posted By user Posted On

അടുത്ത വർഷത്തെ വാർഷിക ബജറ്റ് പ്രഖ്യാപിച്ച് ഖത്തർ

ദോഹ: അടുത്ത വർഷത്തെ വാർഷിക ബജറ്റ് പ്രഖ്യാപിച്ച് ഖത്തർ. 19,700 കോടി ഖത്തർ റിയാൽ വരവും 21,020 കോടി റിയാൽ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ അമീർ ബജറ്റിന് അംഗീകാരം നൽകി. 2024 ലെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ബജറ്റ് വരുമാനത്തിൽ രണ്ടര ശതമാനത്തിന്റെ ഇടിവ് കാണിക്കുന്നുണ്ട്. പെട്രോളിയം, പ്രകൃതി വാതക മേഖലയിൽ നിന്ന് 15,400 കോടി ഖത്തർ റിയാലാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 3.1 ശതമാനം കുറവാണ്. എണ്ണ വിപണയിൽ തുടരുന്ന ചാഞ്ചാട്ടത്തിന്റെ പശ്ചാതലത്തിൽ ബാരലിന് ശരാശരി 60 ഡോളറാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ മൂല്യമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും എണ്ണയിതര വരുമാനം 4300 കോടി ഖത്തർ റിയാലാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം ഇരുപത്തി ഒന്നായിത്തി ഇരുപത് കോടി റിയാലാണ് പ്രതീക്ഷിത ചെലവ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 4.6 ശതമാനം കൂടുതലാണ്. വരവും ചെലവും തമ്മിൽ 1320 കോടി റിയാലിന്റെ അന്തരമുണ്ട്. ഇത് ആവശ്യമെങ്കിൽ ആഭ്യന്തര തലത്തിലോ, അന്താരാഷ്ട്ര സംവിധാനങ്ങളിൽ നിന്നോ കടമായി കണ്ടെത്തും. ബജറ്റിന്റെ 20 ശതമാനവും നീക്കി വെച്ചിരിക്കുന്നത്ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് വേണ്ടിയാണ്. സമ്പദ്ഘടനയെ വൈവിധ്യവത്കരിക്കുതിനും ബജറ്റിൽ പദ്ധതികളുണ്ട്. വിവര സാങ്കേതിക വിദ്യ, കമ്യൂണിക്കേഷൻ മേഖലയ്ക്കും കാര്യമായ പരിഗണന നൽകിയിട്ടുണ്ട്. ശമ്പളം നൽകുന്നതിനുള്ള തുകയിൽ 5.5% വർധന വരുത്തി 6750 കോടി റിയാലായി ഉയർത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version