ഖത്തർ ദേശീയദിനാഘോഷ വേളയിൽ വാഹനങ്ങൾക്കുള്ള നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
ഡിസംബർ 12 മുതൽ 21 വരെ നടക്കുന്ന ഖത്തർ ദേശീയ ദിനാഘോഷ വേളയിൽ വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന അലങ്കാരങ്ങൾ നിയന്ത്രിച്ചു കൊണ്ടുള്ള നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം (MoI) വ്യക്തമാക്കി.നിയന്ത്രണങ്ങൾ അനുസരിച്ച്, വാഹനങ്ങളുടെ വിൻഡ്ഷീൽഡിൽ ടിന്റോ കളറിങ്ങോ പാടില്ല, കൂടാതെ ദേശീയ ദിനത്തിൽ വാഹനത്തിൻ്റെ യഥാർത്ഥ നിറം മാറ്റാൻ കഴിയില്ല.
വാഹനത്തിൽ ചെയ്യുന്ന അലങ്കാരങ്ങൾ മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾ മറയ്ക്കാൻ പാടില്ല.
വാഹനത്തിലെ യാത്രക്കാരിൽ ഒരാളും ജനാലകളിൽ നിന്ന് പുറത്തേക്ക് ചാരിയിരിക്കാനോ പുറത്തു നിൽക്കാനോ പാടില്ലെന്നും മന്ത്രാലയവും ഊന്നിപ്പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)