ഖത്തർ ദേശീയ ദിനം: ജനന റജിസ്ട്രേഷൻ ഓഫീസുകൾക്ക് അവധി രണ്ടു ദിവസം
ദോഹ ∙ ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ജനന റജിസ്ട്രേഷൻ ഓഫിസുകൾ ഡിസംബർ 18, 19 തീയതികളിൽ അവധിയായിരിക്കും. പൊതുജനാരോഗ്യ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. വിവിധ ഹമദ് ആശുപത്രികളിൽ പ്രവർത്തിക്കുന്ന ജനന റജിസ്ട്രേഷൻ ഓഫിസുകൾക്കാണ് അവധി. തുടർന്ന് വാരാന്ത്യ അവധിയ്ക്ക് ശേഷം ഡിസംബർ 22 മുതൽ സേവനങ്ങൾ പുനരാരംഭിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)