ഫ്‌ളൂ വാക്‌സിനേഷന്‍ എടുത്തിട്ടില്ലെങ്കിൽ വേഗം എടുത്തോളൂ! വിന്ററില്‍ രോഗങ്ങള്‍ കുതിച്ചുകയറുന്നു; ഫ്‌ളൂ കേസുകളില്‍ 350% വര്‍ദ്ധന
യുകെയിൽ വിന്റർ എത്തിയതോടെ രോഗങ്ങൾ കുതിച്ചുകയറുകയാണ്. എന്‍എച്ച്എസ് സേവനങ്ങള്‍ ഈ സമയത്തെ റെക്കോര്‍ഡ് തിരക്ക് നേരിട്ട് വരികയാണ്. ആശുപത്രികളിൽ 95 ശതമാനവും രോഗികള്‍ എത്തിയിരിക്കുകയാണ്. രോഗങ്ങളെ തടയാൻ മുന്നൊരുക്കങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്‍എച്ച്എസ്. ക്രിസ്മസ് സമയത്ത് വ്യക്തികളും, കുടുംബങ്ങളും സുരക്ഷിതരായി ഇരിക്കാന്‍ ഫ്‌ളൂ വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് ഇപ്പോള്‍ എന്‍എച്ച്എസ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഫ്‌ളൂ വാക്‌സിന്‍ പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. ഇത് പ്രകാരം ക്രിസ്മസ് സമയത്ത് സുരക്ഷ ലഭിക്കണമെങ്കില്‍ ഈ ബുധനാഴ്ചയ്ക്ക് ഉള്ളില്‍ വാക്‌സിന്‍ എടുക്കണം. ഇതിനകം തന്നെ എന്‍എച്ച്എസില്‍ കനത്ത സമ്മര്‍ദങ്ങള്‍ നേരിടുന്ന സ്ഥിതിയാണ്. ഫ്‌ളൂ, നോറോവൈറസ് കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ സ്ഥിതി ബുദ്ധിമുട്ടായിരിക്കുമെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഫ്‌ളൂ ബാധിച്ച് ആശുപത്രിയിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി അധികമാണ്.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)