AI അഞ്ചു ബില്യൺ ഡോളർ വരുമാനമുണ്ടാക്കും, 13000 പുതിയ ജീവനക്കാരെ നിയമിക്കാൻ ഖത്തർ പദ്ധതിയിടുന്നു
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഖത്തറിൻ്റെ ജിഡിപി 2.3 ശതമാനം വർദ്ധിപ്പിക്കുമെന്നും ഈ ദശാബ്ദത്തിൻ്റെ അവസാനത്തോടെ 5 ബില്യൺ ഡോളർ വരുമാനം നേടുമെന്നും പ്രതീക്ഷിക്കുന്നു. ഇന്നലെ മൈക്രോസോഫ്റ്റ് നടത്തിയ AI ഇവൻ്റിനിടെ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായ് മൈക്രോസോഫ്റ്റ് ഇഎംഇഎയുടെ പ്രസിഡന്റായ റാൽഫ് ഹൗപ്റ്റർ, മൈക്രോസോഫ്റ്റ് ഖത്തർ ജനറൽ മാനേജർ ലാന ഖലഫ് എന്നിവർ രാജ്യത്ത് AI കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയെക്കുറിച്ച് സംസാരിച്ചു.
ബിസിനസ്സ് നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വെച്ച് AI നവീകരണത്തിൽ ഖത്തർ ആഗോള നേതാവായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി. 2030ഓടെ 13,000 പുതിയ ജീവനക്കാരെ നിയമിക്കാനാണ് രാജ്യം പദ്ധതിയിടുന്നത്.
ഡിജിറ്റൽ അജണ്ട 2030-ൻ്റെ ഭാഗമായി AI സാങ്കേതികവിദ്യയിൽ ഖത്തർ മികച്ച മുന്നേറ്റം നടത്തിയതായി ചടങ്ങിൽ മന്ത്രി അൽ മന്നായി പറഞ്ഞു. ഡിജിറ്റൽ ഗവൺമെൻ്റ് പ്രോജക്ടുകൾ സമന്വയിപ്പിക്കുക, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുക, പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ ശ്രമങ്ങൾ ലക്ഷ്യമിടുന്നത്. .
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)