Posted By user Posted On

ഇന്ത്യയില്‍ നിന്നും യുകെയിലെത്തി സ്വയം ആള്‍ദൈവമായി മാറി; ക്ഷേത്രം, നാലു സ്ത്രീകള്‍ ബലാത്സംഗ പരാതി കൊടുത്തതോടെ പണി കിട്ടി, ഒടുവിൽ കുറ്റവിമുക്തനാക്കി കോടതി

ഇന്ത്യയിൽ നിന്നും യുകെയിലെത്തി ആളുകളുടെ വിശ്വാസം പിടിച്ചുപറ്റി ആൾദൈവമായ മാറിയ ആൾക്കെതിരെയുള്ള കേസ് തള്ളി കോടതി. എട്ടു മില്യണ്‍ പൗണ്ടിന്റെ കേസ് ആണ് തള്ളിപ്പോയത്. താന്‍ ദൈവത്തിന്റെ അവതാരമാണെന്ന് ആളുകളെ വിശ്വസിപ്പിച്ചു സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ദുരുപയോഗം ചെയ്യുകയും ചെയ്‌തെന്ന് ആരോപിച്ചാണ് കേസ്. നാല് സ്ത്രീകൾ ഇയാൾക്കെതിരെ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹിന്ദു വിശ്വാസപ്രകാരമുള്ള ക്ഷേത്രവും ഇയാൾ സ്വന്തമായി സ്ഥാപിച്ചിരുന്നു. ജലത്തിന് തീ കൊളുത്തുന്നതും, നാരങ്ങ പിഴിഞ്ഞ് രക്തമെടുക്കുന്നതും ഉള്‍പ്പടെയുള്ള അദ്ഭുതപ്രവര്‍ത്തനങ്ങള്‍ തനിക്ക് കാഴ്ച വയ്ക്കാന്‍ കഴിയുമെന്ന് ഇയാള്‍ ഭക്തരെ വിശ്വസിപ്പിച്ചിരുന്നു. ഈ ക്ഷേത്രത്തിന്റെ ചുമതലയുണ്ടായിരുന്ന സമിതിയിലെ നാല് മുന്‍ അംഗങ്ങളായിരുന്നു ഇയാള്‍ക്കെതിരെ കേസ് നല്‍കിയത്. സംഭവം നടക്കുന്ന സമയത്ത് പരാതിക്കാരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായിരുന്നത്രെ.

എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അയാള്‍. ജൂണിലും ജൂലായിലുമായി ഹൈക്കോടതിയില്‍ നടന്ന വിചാരണയ്ക്കൊടുവില്‍ ഇന്നലെയായിരുന്നു കോടതി അയാളെ കുറ്റവിമുക്തനാക്കിയത്. പരാതി ഉന്നയിച്ച നാലുപേരുടെ പരാതികളും കോടതി തള്ളിക്കളഞ്ഞു. മനുഷ്യരെയോ,മൃഗങ്ങളെയോ ചികിത്സിച്ച് കാന്‍സര്‍ പോലുള്ള വ്യാധികള്‍ ഭേദപ്പെടുത്താന്‍ തനിക്ക് കഴിയുമെന്ന് ഒരിക്കലും താന്‍ അവകാശപ്പെട്ടിട്ടില്ലെന്ന് അയാള്‍ കോടതിയില്‍ അറിയിച്ചു. തന്നില്‍ നിന്നും പണം വാങ്ങാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസെന്നും അയാള്‍ പറഞ്ഞു.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version