കനത്ത നാശം വിതച്ച് ഡാറാ കൊടുങ്കാറ്റ്: വാഹനങ്ങളിൽ മരം വീണ് 2 മരണം
ബ്രിട്ടനിലെ വെയിൽസിലും നോർത്തേൺ അയർലൻഡിലും കനത്ത നാശം വിതച്ച് ഡാറാ കൊടുങ്കാറ്റ്. കൊടുങ്കാറ്റിൽ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി മൂന്നു മണിമുതൽ വീശിയടിച്ച ഡാറാ കൊടുങ്കാറ്റിൽ രണ്ടു പേർക്ക് ജീവൻ നഷ്ടമായി. സഞ്ചരിച്ചിരുന്ന വാഹനങ്ങളിൽ മരം വീണാണ് ഇരുവർക്കും ജീവഹാനി സംഭവിച്ചത്. ബർമിങ്ങാമിലെ എർഡിങ്ടണിലും ലാങ്ക്ഷെയറിലുമായി നടന്ന രണ്ട് സംഭവങ്ങളിലായിരുന്നു ഈ അപകടങ്ങൾ ഉണ്ടായത്. കൊടുങ്കാറ്റിനെ തുടർന്ന് 46,000 വീടുകളിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇവ പുനസ്ഥാപിക്കാൻ ആയിരത്തിലേറെ എൻജിനീയർമാർ പരിശ്രമിക്കുകയാണെന്ന് എനർജി സെക്രട്ടറി എഡ് മിലിബാൻഡ് വ്യക്തമാക്കി. സൗത്ത് വെയിൽസിലും വെസ്റ്റേൺ ഇംഗ്ലണ്ടിലും നോർത്തേൺ അയർലൻഡിന്റെ ചിലഭാഗങ്ങളിലും മണിക്കൂറിൽ 93 മൈൽവരെ വേഗത്തിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)