Posted By user Posted On

ശരീരഭാരം കുറയ്ക്കണോ? രാവിലെ ഈ ശീലങ്ങൾ പിന്തുടരൂ, വണ്ണം വയ്ക്കുകയേയില്ല

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക എന്നത് പലരുടെയും ഒരു സ്വപ്നമാണ്. എന്തു കഴിച്ചാലും വണ്ണം വയ്ക്കാത്ത ചിലരില്ലേ. എപ്പോഴും ഫിറ്റ് ആയി ഇരിക്കുന്നവർ. എന്താവും ഇതിനു പിന്നിൽ? പ്രഭാതത്തിലെ ചില ശീലങ്ങളാണ് ഇവരുടെ ആരോഗ്യത്തിനു പിന്നിൽ. അവ എന്തൊക്കെ എന്നു നോക്കാം.നേരത്തെ എഴുന്നേൽക്കാംശരീരഭാരം നിയന്ത്രിച്ചു നിർത്തുന്നവരിൽ പൊതുവായി കാണുന്ന പ്രത്യേകത അവരെല്ലാം വളരെ നേരത്തെ ഉറക്കമെഴുന്നേൽക്കുന്നവരാണ് എന്നാണ്. രാത്രി പത്തുമണിക്ക് കിടന്ന് രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയ്ക് എഴുന്നേൽക്കാം. 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം ലഭിക്കാൻ ഈ ശീലം സഹായിക്കും. ഇത് ശരീരത്തിലെ ജൈവഘടികാരത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് ശരീരത്തിന് കേടുപാടുകൾ തീർക്കാനും ക്ലെൻസിങ്ങിനും സഹായിക്കും. പകൽ മുഴുവൻ ഉന്മേഷത്തോടെയിരിക്കാൻ ഇതു മൂലം സാധിക്കും. രാത്രി 11 മണിക്കുശേഷം ഉറങ്ങുന്നത് ശരീരഭാരം കൂടാനും ഹൃദ്രോഗ സാധ്യത വർധിപ്പിക്കാനും ഇടയാക്കും എന്ന് പഠനങ്ങൾ പറയുന്നുരാവിലെ നേരത്തെ കഴിക്കാംശരീരഭാരം കൂടാതെ നിയന്ത്രിച്ചു നിർത്തുന്നവരെല്ലാം ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് രാവിലെ നേരത്തെ ഭക്ഷണം കഴിക്കുക എന്നത്. രാവിലെ ഉണർന്നയുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അതിനുശേഷം ഒരു പിടി ബദാമോ വൽനട്സോ പോലുള്ളവ കഴിക്കാം. പോഷകസമ്പുഷ്ടമായ ഈ ഭക്ഷണം, ഉപാപചയ പ്രവർത്തനം വർധിപ്പിക്കുകയും കാലറി കത്തിക്കാൻ ശരീരത്തെ ഇത് സഹായിക്കുകയും ചെയ്യും. നട്സിനു പകരം പഴങ്ങളോ പച്ചക്കറി ജ്യൂസോ കുടിക്കുന്നതും ഉപാപചപ്രവർത്തനം മെച്ചപ്പെടുത്തും.പ്രഭാതഭക്ഷണം ആരോഗ്യകരമാക്കാം ശരീരഭാരം നിയന്ത്രിക്കുന്നവർ പ്രഭതഭക്ഷണം ഒഴിവാക്കുകയേയില്ല. രാവിലെ ഉപാപചയനിരക്ക് ഏറ്റവും കൂടുതൽ ആയിരിക്കും എന്നതിനാൽ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം കുടിയാണ് പ്രാതൽ. ധാരളം പ്രോട്ടീനും മിതമായ അളവിൽ അന്നജവും അടങ്ങിയ പ്രഭാത ഭക്ഷണം ഒരു ദിവസത്തേക്കുള്ള ഊർജ്ജമേകും. മുട്ട, യോഗർട്ട്, മുഴുധാന്യങ്ങൾ തുടങ്ങിയ പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ പ്രാതലിന് ഉൾപ്പെടുത്തുന്നത് ഏറെ നേരം വയർ നിറഞ്ഞ തോന്നലുണ്ടാക്കുകയും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.മുടക്കരുത് വ്യായാമംശരീരഭാരം കൂടാതെ കാക്കുന്നവരുടെ ശീലങ്ങളിൽ ഒന്നാണ് വ്യായാമം. അവരുടെ ദിനചര്യയിൽ ഒഴിവാക്കാനാവാത്ത ഒന്നാണിത്. ബ്രിസ്ക്ക് വോക്ക്, രാവിലത്തെ ജോഗിങ്ങ്, സൈക്ലിങ്ങ് അല്ലെങ്കിൽ യോഗ ഇവയിലേതിലെങ്കിലും മുഴുകുന്നത് പേശികളെ ശക്തിപ്പെടുത്തുകയും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഓട്ടം,സൈക്ലിങ്ങ് പോലുള്ള എയ്റോബിക് വ്യായാമങ്ങളും വർക്ഔട്ടുകളും ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും മസിൽ മാസ് നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഇതു കൂടാതെ യോഗയും ധ്യാനവും ചെയ്യുന്നത് വഴക്കം മെച്ചപ്പെടുത്തുകയും സ്ട്രെസ് കുറയ്ക്കുകയും സൗഖ്യമേകുകയും ചെയ്യും.ഒഴിവാക്കാം തടസങ്ങൾആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നവരെല്ലാം ചിട്ടയായ പ്രഭാത ശീലങ്ങൾ പിന്തുടരുന്നവരായിരിക്കും. ടിവി കാണുക, സോഷ്യൽ മീഡിയയിൽ സമയം ചെലവിടുക തുടങ്ങിയവയൊന്നും ഇവരെ തടസപ്പെടുത്തില്ല പകരം അവർ തങ്ങൾക്ക് ചെയ്യാനുള്ള കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കും. രാവിലെ ഉണരുക, വ്യായാമം ചെയ്യുക, പോഷകപ്രദമായ പ്രഭാതഭക്ഷണം കഴിക്കുക, ദിവസത്തെ മറ്റ് കാര്യങ്ങൾക്കായി തയ്യാറെടുക്കുക ഇതെല്ലാമായിരിക്കും അവർക്ക് പ്രധാനം. തടസങ്ങളെ ഒഴിവാക്കുന്നത് വഴി തങ്ങളുടെ ആരോഗ്യത്തിന് ശ്രദ്ധകൊടുക്കാൻ അവർക്ക് കഴിയുന്നു. ഫിറ്റ്നെസ് നിലനിർത്താൻ ഈ ശീലങ്ങൾ നിങ്ങളെയും സഹായിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version