ലബനാൻ സർവിസുകൾ പുനരാരംഭിച്ച് ഖത്തർ എയർവേസ്
ദോഹ: ഇസ്രായേൽ വ്യോമാക്രമണത്തെത്തുടർന്ന് നിർത്തിവെച്ച ലബനാനിലേക്കുള്ള വിമാന സർവിസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേസ്.
ഗസ്സയിലെ ആക്രമണങ്ങൾക്കു പിന്നാലെ ലബനാനിലും ഇസ്രായേൽ അതിക്രമം ആരംഭിച്ചതിനു പിന്നാലെ കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ബൈറൂത്തിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവിസുകൾ ഖത്തർ എയർവേസ് നിർത്തിവെച്ചത്. വെടിനിർത്തൽ ഒരാഴ്ച മുമ്പ് പ്രാബല്യത്തിൽ വന്നതോടെയാണ് ഡിസംബർ ഒമ്പത് തിങ്കളാഴ്ച മുതൽ സർവിസുകൾ പുനരാരംഭിക്കുന്നത്. റോയൽ ജോർഡനിയൻ, തുർകിഷ് എയർലൈൻസ്, ഇത്യോപ്യൻ എയർലൈൻസ് എന്നിവയും ലബനാനിലേക്കുള്ള സർവിസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)