പുതിയ ഇ-സേവനങ്ങളുമായി വാണിജ്യ മന്ത്രാലയം
ദോഹ: വ്യാപാര അന്തരീക്ഷവും നിക്ഷേപകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും അംഗീകരിക്കുന്നതിനുമായി പുതിയ ഇലക്ട്രോണിക് സേവനങ്ങൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം തുടക്കം കുറിച്ചു. കൊമേഴ്സ്യൽ രജിസ്ട്രേഷൻ എക്സ്ട്രാക്റ്റ്, ഒരു സ്ഥാപനത്തിന്റെ വാണിജ്യ ലൈസൻസ് സ്റ്റാറ്റസ് സർട്ടിഫിക്കറ്റ്, അക്കൗണ്ടിങ് സ്ഥാപനങ്ങൾക്കും ഓഫിസുകൾക്കുമുള്ള സർട്ടിഫിക്കറ്റുകൾ, കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ വ്യാപാര നാമം മാറ്റത്തിന്റെ സർട്ടിഫിക്കറ്റ്, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റിക്ക് അയച്ച കത്ത് എന്നിവ പുതിയ സേവനത്തിൽ ഉൾപ്പെടുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)