ഖത്തർ പ്രവാസി മലയാളി യുവാവ് നിര്യാതനായി
ഖത്തറിലെ ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളി യുവാവ് നാട്ടിൽ നിര്യാതനായി. ഇദ്ദേഹം ഒരു മാസം മുമ്പാണ് അസുഖത്തെ തുടർന്ന് നാട്ടിലേക്ക് പോയത്. വയനാട് കൽപറ്റ റാട്ടക്കൊല്ലി മാറാട്ടുകളത്തിൽ റോയ് ദേവസ്യയാണ് (41) നാട്ടിൽ ചികിത്സയിലിരിക്കെ മരിച്ചത്. പർച്ചേസ് കോർഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. 15 വർഷത്തോളമായി ഖത്തറിലെ ലുലു ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു റോയ് ദേവസ്യ. അവിവാഹിതനാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി എം.കെ ദേവസ്യയാണ് പിതാവ്. മാതാവ്: അന്നകുട്ടി, സഹോദരി ട്രീസ.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Share this:
Comments (0)