ഖത്തറിൽ രാജ വിവാഹം
ദോഹ: ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി വിവാഹിതനാവുന്നു. ശനിയാഴ്ചയാണ് വിവാഹം. ശൈഖ് നാസർ ബിൻ ഹസൻ അൽ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ മകൾ ശൈഖ ഫാത്തിമയാണ് വധു. അമീരി ദിവാനാണ് വിവാഹ വിവരം ഔദ്യോഗികമായി അറിയിച്ചത്.അമീറിന്റെ സഹോദരൻ കൂടിയായ ശൈഖ് ഖലീഫയുടെ വിവാഹത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി എന്നിവർ ആശംസകൾ നേർന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)