ഖത്തറിലെ ഏറ്റവും മികച്ച ബാങ്കിനുള്ള അവാർഡ് സ്വന്തമാക്കി ക്യുഎൻബി
ദി ബാങ്കർ മാഗസിൻ നൽകുന്ന ബാങ്ക് ഓഫ് ദി ഇയർ ഖത്തർ അവാർഡ് ക്യുഎൻബി ഗ്രൂപ്പിന് ലഭിച്ചു. ലോകമെമ്പാടുമുള്ള ബാങ്കുകൾ അവരുടെ സാമ്പത്തിക ശക്തി, ടയർ 1 മൂലധനം, ലാഭക്ഷമത, എതിരാളികളെ അപേക്ഷിച്ചുള്ള പ്രകടനം എന്നിവ വിലയിരുത്തുകയും ആഘോഷിക്കുകയും ചെയ്യുന്ന, ലണ്ടനിൽ വെച്ച് നടന്ന ഇവന്റിലാണ് അവാർഡ് നൽകിയത്.. പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുക, നിലവാരമുള്ള സേവനങ്ങൾ നൽകുക, വിവിധ ഡിജിറ്റൽ ബാങ്കിംഗ് ഓപ്ഷനുകൾ നൽകുക, ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുക, സാങ്കേതികവിദ്യ, നവീകരണം, ഖത്തറിലെ മൊത്തത്തിലുള്ള വിപണി പ്രകടനം എന്നിവയുമായി ബന്ധപ്പെട്ട ക്യുഎൻബിയുടെ ശ്രമങ്ങളെ അംഗീകരിക്കുന്നതാണ് ഈ അവാർഡ്. 1,000-ലധികം ബാങ്കുകളിൽ നിന്നാണ് ക്യുഎൻബിയെ ഏറ്റവും മികച്ച ബാങ്കായി തിരഞ്ഞെടുത്തത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)