Posted By user Posted On

ഉറക്കത്തില്‍ മുടി കൊഴിയുന്നു എന്ന പരാതി ഇനിയുണ്ടാകില്ല; ഇതാ പരിഹാരങ്ങള്‍,

കേശസംരക്ഷണം ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു വെല്ലുവിളിയാണ്. പലകാരണങ്ങള്‍ മുടി കൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. മോശം മുടി സംരക്ഷണം, ഉറക്കമില്ലായ്മ, മാറിയ ജീവിതശൈലി, പോഷകാഹാര കുറവ് എന്നിവയെല്ലാം മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കും. ഭൂരിഭാഗം പേര്‍ക്കും കുളിക്കുമ്പോഴും മുടി ചീകുമ്പോഴുമാണ് മുടി കൊഴിച്ചില്‍ അനുഭവപ്പെടാറുള്ളത്. എന്നാല്‍ ചിലര്‍ക്ക് ഉറക്കത്തിലും മുടി കൊഴിയാറുണ്ട്. പലപ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും തലയിണയിലും കിടക്കയിലും തറയിലും എല്ലാം മുടി വീണ് കിടക്കുന്നത് കാണാം. ഉറക്കത്തിനിടെയുള്ള മുടി കൊഴിച്ചില്‍ തടയാനുള്ള വഴികള്‍ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇനി ഇവിടെ പരിശോധിക്കാന്‍ പോകുന്നത്.കോട്ടണ്‍ തലയിണകള്‍ ഒഴിവാക്കുകമുടിയിഴകളും കോട്ടണ്‍ തുണിയും തമ്മിലുള്ള ഘര്‍ഷണ പ്രവര്‍ത്തനം കാരണം മുടി പൊട്ടാനുള്ള സാധ്യത കൂടുതലാണ്. സാറ്റിന്‍ കൊണ്ട് നിര്‍മ്മിച്ച തലയിണകള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. കാരണം മുടിക്ക് ഘര്‍ഷണമോ മറ്റ് ഉരച്ചിലുകളോ ഇല്ലാതെ ഇതിലൂടെ സുഗമമായി സഞ്ചരിക്കാന്‍ കഴിയും.നനഞ്ഞ മുടിയുമായി ഉറങ്ങരുത്നനഞ്ഞ മുടി പൊട്ടാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ മുടി പൂര്‍ണ്ണമായും വരണ്ടതാണെന്ന് ഉറപ്പാക്കുക. നനഞ്ഞാല്‍ മുടി ദുര്‍ബലമായ അവസ്ഥയിലാണ് ഉണ്ടാകുക. മുടിയുടെ തണ്ട് വെള്ളം ആഗിരണം ചെയ്യുകയും വീര്‍ക്കുകയും ചെയ്യുന്നതിനണ് ഇത്.നല്ല ഉറക്കംനല്ല ഉറക്കം മൊത്തത്തിലുള്ള ആരോഗ്യത്തിന് എന്ന പോലെ മുടിയുടെ ആരോഗ്യത്തിനും പ്രധാനമാണ്. ഉറങ്ങുന്ന സമയം ശരീരം നന്നാക്കല്‍, പുനരുജ്ജീവിപ്പിക്കല്‍ മോഡിലേക്ക് പ്രവേശിക്കുകയും വളര്‍ച്ചാ ഹോര്‍മോണുകള്‍ പുറത്തുവിടുകയും ചെയ്യും. അത് പുതിയ മുടിയിഴകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കും. ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് മുടിയെ കൂടുതല്‍ നശിപ്പിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version