Posted By user Posted On

ക്രോ​ഷെ​യി​ൽ തു​ന്നി​യെ​ടു​ത്ത ഗി​ന്ന​സ്​ റെ​ക്കോ​ഡുമായി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി

ദോ​ഹ: ക്രോ​ഷെ​യി​ൽ തു​ന്നി​യെ​ടു​ത്ത ഷാ​ളു​മാ​യി ഗി​ന്ന​സ്​ റെ​ക്കോ​ഡി​ന്റെ ഉ​യ​ര​ങ്ങ​ൾ എ​ത്തി​പ്പി​ടി​ച്ച്​ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള ഒ​രു മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി. ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ളാ​യ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി ഷ​ർ​ഫ്രാ​സ്​ ഇ​സ്​​മാ​യി​ൽ, സ​ലീ​ല മ​ജീ​ദ്​ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും കോ​യ​മ്പ​ത്തൂ​രി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യു​മാ​യ ഈ​മാ​ൻ ഷ​ർ​ഫ്രാ​സാ​ണ് കൈ​ത്തു​ന്ന​ലി​ലെ മി​ക​വു​മാ​യി​ ഗി​ന്ന​സ്​ റെ​ക്കോ​ഡി​ൽ ഇ​ടം​നേ​ടി​യ​ത്.ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ചെ​ന്നൈ​യി​ൽ​വെ​ച്ച്​ മ​ദ​ർ ഇ​ന്ത്യ ക്രോ​ഷെ ക്വീ​ൻ​സ്​ എ​ന്ന കൂ​ട്ടാ​യ്​​മ​ക്ക് കീ​ഴി​ൽ നേ​ടി​യ ഗി​ന്ന​സ്​ റെ​ക്കോ​ഡ്​ നേ​ട്ട​ത്തി​ലാ​ണ്​ ഒ​രു​കൂ​ട്ടം പ്ര​വാ​സി വ​നി​ത​ക​ൾ​ക്കൊ​പ്പം ഈ​മാ​നും പ​ങ്കു​ചേ​ർ​ന്ന​ത്.ഇ​ന്ത്യ​യി​ലെ​യും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി ക്രോ​ഷെ തു​ന്ന​ലി​ൽ വി​ദ​ഗ്​​ധ​രാ​യ ആ​യി​ര​ത്തോ​ളം പേ​ർ പൂ​ർ​ത്തി​യാ​ക്കി​​യ 4500ൽ ​ഏ​റെ ഷാ​ളു​ക​ൾ ചേ​ർ​ത്താ​യി​രു​ന്നു ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക്രോ​ഷെ ഷാ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ഇ​വ​യി​ൽ 25ലേ​റെ ഷാ​ളു​ക​ളാ​ണ്​ ഈ​മാ​ന്റെ സം​ഭാ​വ​ന.മ​ദ​ർ ഇ​ന്ത്യ ​ക്രോ​ഷെ ക്വീ​ൻ ഭാ​ഗ​മാ​യ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള സം​ഘം ഗി​ന്ന​സ് റെ​ക്കോ​ഡു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ബി​ന്ദു എ​ൻ. നാ​യ​റി​നൊ​പ്പംജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഗി​ന്ന​സ്​ പ​രി​ശ്ര​മ​ത്തി​നു​ശേ​ഷം, ഈ ​ഷാ​ളു​ക​ൾ സ്​​ത​നാ​ർ​ബു​ദ ബാ​ധി​ത​രാ​യ​വ​ർ​ക്ക്​ വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും വ്യ​ത്യ​സ്‍ത ല​ക്ഷ്യ​ങ്ങ​ളു​മാ​യി മ​ദ​ർ ഇ​ന്ത്യ സം​ഘ​ടി​പ്പി​ക്കു​ന്ന ഗി​ന്ന​സ്​ റെ​ക്കോ​ഡ്​ പ​രി​ശ്ര​മ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ഈ​മാ​ൻ പ​ങ്കാ​ളി​യാ​യ​ത്.ഖ​ത്ത​റി​ലെ ബി​ർ​ള പ​ബ്ലി​ക്​ സ്​​കൂ​ളി​ൽ 12ാം ത​രം​വ​രെ പ​ഠി​ച്ച ഇ​വ​ർ, ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ്​ കോ​യ​മ്പ​ത്തൂ​ർ പി.​എ​സ്.​ജി.​ആ​ർ കൃ​ഷ്​​ണ​മ്മാ​ൾ കോ​ള​ജി​ൽ ബി.​എ​സ്‍സി കോ​സ്​​റ്റ്യൂം ഡി​സൈ​ൻ ആ​ൻ​ഡ്​ ഫാ​ഷ​ൻ പ​ഠ​ന​ത്തി​ന്​ ചേ​ർ​ന്ന​ത്. സ്​​കൂ​ൾ പ​ഠ​ന​ത്തി​നി​ടെ​യാ​ണ്​ യൂ​ട്യൂ​ബി​ൽ​നി​ന്ന് ക്രോ​ഷെ തു​ന്ന​ൽ രീ​തി​ക​ൾ ഈ​മാ​ൻ പ​ഠി​ച്ചെ​​ടു​ക്കു​ന്ന​ത്.ശേ​ഷം, ഹാ​ൻ​ഡ്​​ബാ​ഗും ഷാ​ളും പൗ​ച്ചും ഉ​ൾ​പ്പെ​ടെ ക്രോ​ഷെ​യി​ൽ തു​ന്നി​യെ​ടു​ത്ത്​ ഈ ​മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യി. അ​തി​നൊ​ടു​വി​ലാ​ണ്​ മ​ദ​ർ ഇ​ന്ത്യ​യു​ടെ ഗി​ന്ന​സ്​ പ​രി​ശ്ര​മ​ത്തി​ലും പ​ങ്കു​ചേ​ർ​ന്ന​ത്. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 15ഓ​ളം പേ​രാ​ണ്​ ഖ​ത്ത​റി​ൽ​നി​ന്ന് ഇ​ത്ത​വ​ണ പ​ങ്കാ​ളി​ക​ളാ​യ​ത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version