Posted By user Posted On

ദോഹ മെട്രോയുടെ സമയക്രമത്തിൽ താൽക്കാലികമായ മാറ്റം, മെട്രോലിങ്ക് സേവനങ്ങളിലും മാറ്റമുണ്ടാകും

ഫോർമുല 1 ഖത്തർ ജിപി ഈ വാരാന്ത്യത്തിൽ നടക്കാനിരിക്കുന്നതിനാൽ, അവിടേക്കുള്ള കാണികളുടെ പോക്കുവരവ് സുഗമമാക്കാൻ ദോഹ മെട്രോയും ലുസൈൽ ട്രാമും അവരുടെ സേവന സമയം നീട്ടും. ഖലീഫ ഇൻ്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ലെജൻഡ്‌സ് ഇഎൽ ക്ലാസിക്കോയുടെ ഭാഗമായി , നവംബർ 28നു യെല്ലോ ലൈനിലെ മെട്രോലിങ്ക് സേവനത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

അപ്‌ഡേറ്റ് അനുസരിച്ച്, ദോഹ മെട്രോയും ലുസൈൽ ട്രാമും നവംബർ 29 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതൽ പുലർച്ചെ 2 വരെ പ്രവർത്തിക്കും, നവംബർ 30-ന് രാവിലെ 5:30 മുതൽ 1 വരെയും ഡിസംബർ 1-ന് രാവിലെ 5:30 മുതൽ പുലർച്ചെ 2 വരെയുമായിരിക്കും സർവീസ് ഉണ്ടാവുക.

മറ്റൊരു അപ്‌ഡേറ്റിൽ, നവംബർ 28ന് അൽ വാബ്, സ്‌പോർട് സിറ്റി ഏരിയകളിലേക്ക് സ്‌പോർട് സിറ്റി സ്റ്റേഷന് പകരം അൽ വാബ് ക്യുഎൽഎം സ്റ്റേഷൻ വഴി സർവീസ് നടത്തുമെന്ന് ദോഹ മെട്രോ അറിയിച്ചു. കൂടാതെ, മെട്രോ ലിങ്ക് സേവനങ്ങളും അതിനനുസരിച്ച് മാറ്റിയിട്ടുണ്ട്.

സ്‌പോർട് സിറ്റി സ്‌റ്റേഷൻ എം311, എം318 എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് മെട്രോലിങ്ക് ബസുകൾ സമീപത്തെ സ്‌റ്റേഷനുകളിലേക്ക് തിരിച്ചുവിട്ടു. M311 ബസ് അൽ സുഡാൻ സ്റ്റേഷനിലെ ഷെൽട്ടർ 1-ൽ നിന്നും M317 മെട്രോ ലിങ്ക് ബസ് അൽ അസീസിയ സ്റ്റേഷനിലെ ഷെൽട്ടർ 2-ൽ നിന്നും സർവീസ് നടത്തും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version