നിയമലംഘനം; ഖത്തറിലെ സ്വകാര്യ ആരോഗ്യകേന്ദ്രത്തിലെ 2 യൂണിറ്റുകൾ അടച്ചുപൂട്ടി
ഖത്തറിൽ നിയമലംഘനം നടത്തിയതിനെ തുടർന്ന് സ്വകാര്യ ആരോഗ്യകേന്ദ്രത്തിലെ 2 യൂണിറ്റുകൾ അടച്ചുപൂട്ടി അധികൃതർ. കേന്ദ്രത്തിലെ ലേസർ, ഹൈഡ്രാഫേഷ്യൽ യൂണിറ്റുകളാണ് പൊതു ജനാരോഗ്യ മന്ത്രാലയം അടച്ചത്. ലേസർ യൂണിറ്റിലെ നഴ്സിങ് ജീവനക്കാർ മെഡിക്കൽ കൺസൽറ്റേഷനോ ഡോക്ടറുടെ മേൽനോട്ടമോ ഇല്ലാതെയാണ് രോഗികൾക്ക് ചികിത്സ നടത്തിയിരുന്നതെന്ന് ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിൽ കണ്ടെത്തി. മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ് ഹൈഡ്രാഫേഷ്യൽ യൂണിറ്റിലെ ഡോക്ടർമാർ ചികിത്സയും സേവനങ്ങളും നടത്തിയിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)